വീഡിയോ വിനയായി, ബഷീര്‍ ബഷിക്ക് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍, കാരണം ...

വീഡിയോ വിനയായി, ബഷീര്‍ ബഷിക്ക് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍,  കാരണം  ...
2023-01-16T19:53:00 | By Susmitha Surendran

മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിക്ക് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍. മൂത്ത മകള്‍ സുനൈനയെ കുറിച്ച് ബഷീറും ഭാര്യമാരും പറഞ്ഞ കാര്യങ്ങളാണ് വിനയായത്. സുനൈനയ്ക്ക് പരീക്ഷയ്ക്ക് വളരെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഭാര്യ സുഹാന മകളെ വഴക്ക് പറയുകയും തല്ലുകയും ചെയ്‌തെന്ന് ബഷീര്‍ പറയുന്നുണ്ട്.

ആ സംഭവം നടന്നപ്പോള്‍ മകളെ പിടിച്ച് മാറ്റി സംരക്ഷിക്കാന്‍ പോലും താന്‍ പോയില്ലെന്നും അങ്ങനെ പോകേണ്ടെ ആവശ്യമില്ലെന്ന് തോന്നിയെന്നുമാണ് വീഡിയോയില്‍ ബഷീര്‍ പറഞ്ഞത്. ബഷീറിന്റെ മകള്‍ സുനൈനയും വീഡിയോയില്‍ ഉണ്ടായിരുന്നു.


തല്ലിയും ശാസിച്ചും പൊതുമധ്യത്തില്‍ കൊണ്ടുനിര്‍ത്തി പരിഹസിച്ചുമല്ല മകളെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് എന്ന കമന്റുകളും വീഡിയോക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണം തേടി ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍ വന്നത്.

ബഷീര്‍ തന്നെയാണ് ഇക്കാര്യം യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചത്. മകളോട് സംസാരിക്കണമെന്നും അതിന് വേണ്ടി വീടിന്റെയും സ്‌കൂളിന്റെയും അഡ്രസ് തരണമെന്നുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബഷീറിനോട് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ വന്ന് കണ്ടോളു എന്ന് പറഞ്ഞപ്പോള്‍ ഓഫീസ് ടൈം കഴിഞ്ഞു എന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്.

ഇറെസ്‌പോണ്‍സിബിള്‍ ആയും പക്വതയില്ലാത്തതുമായ സംഭാഷണമാണ് അവരില്‍ നിന്നും ഉണ്ടായത്. അവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തന്നെയാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ബഷീര്‍ വീഡിയോയിലൂടെ പറഞ്ഞു.

Content Highlight: Former Bigg Boss actor Bashir Bashir received a call from the child line.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup