'എനിക്കൊരു കുഞ്ഞുതോര്‍ത്ത് എങ്കിലും തരുമോ' എന്ന് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു; മഞ്ജു പിള്ള

'എനിക്കൊരു കുഞ്ഞുതോര്‍ത്ത് എങ്കിലും തരുമോ' എന്ന് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു;  മഞ്ജു പിള്ള
Dec 6, 2022 09:10 PM | By Susmitha Surendran

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചു വന്ന സിനിമയാണ് ‘ടീച്ചര്‍’. ചിത്രത്തില്‍ മഞ്ജു പിള്ള അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടുന്നുണ്ട്.

Advertisement

മുമ്പ് നക്‌സലൈറ്റ് ആയിരുന്ന കഥാപാത്രമാണ് കല്യാണി. സിനിമയ്ക്കായി എട്ട് സിഗരറ്റുകള്‍ വലിച്ചതിനെ കുറിച്ചൊക്കെ മഞ്ജു തുറന്നു പറഞ്ഞിരുന്നു. സിനിമയിലെ കോസ്റ്റിയൂമിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. ബ്ലൗസും മുണ്ടും മാത്രം ഉപയോഗിക്കുന്ന കഥാപാത്രമാകാന്‍ തനിക്ക് പറ്റില്ലായിരുന്നു. അതിന്റെ കൂടെ ഒരു തോര്‍ത്ത് തരുമോ എന്ന് ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.


‘അതിരന്‍’ സിനിമയുടെ സംവിധായകനെന്ന് പറഞ്ഞാണ് വിവേക് വിളിക്കുന്നത്. കല്യാണി ബോള്‍ഡായ കഥാപാത്രമാണ്, ഈ സ്ത്രീയെ നോക്കുന്നവര്‍ അമ്മോ എന്ന് പറയുന്ന തരത്തിലുള്ളതാണ് എന്നൊക്കെ പറഞ്ഞു. പിന്നീട് കോസ്റ്റ്യൂമിനെ കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേയുള്ളൂ. മേല്‍മുണ്ടില്ല.

പക്ഷേ താന്‍ അങ്ങനെ ചെയ്യാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. തീരുമാനം നാളെ പറയാം എന്നാണ് വിവേകിനോട് പറഞ്ഞത്. പിന്നീട് രാത്രി താന്‍ ചിന്തിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആര്‍ക്കും ആരേയും ആവശ്യമില്ല. മഞ്ജു പിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്.

അങ്ങനെ ആലോചിച്ചതിന് ശേഷം വിവേകിനോട് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. ‘വിവേകേ… ഞാന്‍ ആ കഥാപാത്രം ചെയ്യാം. എനിക്കൊരു കുഞ്ഞ് തോര്‍ത്ത് തരുമോ’ എന്ന്. ‘ഞാന്‍ ഇതുവരെ അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഫുള്‍ കോണ്‍സന്‍ട്രേഷന്‍ വസ്ത്രത്തിലേക്ക് പോകും’ എന്ന് വിവേകിനോട് പറഞ്ഞു.

അങ്ങനെയൊരു കഥാപാത്രത്തെ വിവേക് കണ്ടിട്ടുണ്ട്. അവര്‍ തോര്‍ത്ത് ഇടില്ല. ആ ലുക്കും ആ കഥാപാത്രത്തെയും മേല്‍മുണ്ട് ഇട്ട് താന്‍ തരാം, വിശ്വാസമുണ്ടെങ്കില്‍ കല്യാണിയെന്ന കഥാപാത്രത്തെ തന്നെ ഏല്‍പിക്കണമെന്ന് പറയുകയായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Now Manju Pillai's words are going viral

Next TV

Related Stories
സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

Feb 3, 2023 11:36 PM

സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍...

Read More >>
5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

Feb 3, 2023 10:23 PM

5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

വാതിൽ തുറക്കാതെ ആരും ആക്രമിക്കില്ല എന്നൊക്കെയുള്ള പ്രസ്താവന...

Read More >>
അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

Feb 3, 2023 10:21 PM

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ഈ വേഷത്തിലാണ് നിങ്ങളെ കാണുവാൻ ഏറ്റവും ഭംഗി എന്ന്...

Read More >>
ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

Feb 3, 2023 10:14 PM

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച്...

Read More >>
'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

Feb 3, 2023 08:39 PM

'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

ഇപ്പോഴിതാ ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിച്ചിരിക്കുകയാണ് റോണ്‍സണും...

Read More >>
Top Stories


GCC News