പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാൻ നിരാഹാരം കിടന്നു; കൊച്ചു പ്രേമന്റെ പ്രണയകഥ ഇങ്ങനെ

പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാൻ നിരാഹാരം കിടന്നു;  കൊച്ചു പ്രേമന്റെ പ്രണയകഥ ഇങ്ങനെ
Dec 4, 2022 09:31 AM | By Vyshnavy Rajan

കൊച്ചു പ്രേമൻ എന്ന അതുല്യനടന്റെ വിയോ​ഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. തന്റേതായ ശൈലിയിൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ആ ഹാസ്യമാന്ത്രികൻ ഇനി ഇല്ലായെന്നത് സിനിമാസ്വാദകരെയും നൊമ്പരപ്പെടുത്തു.

Advertisement

നാടക- സിനിമാ നടനായ കൊച്ചു പ്രേമനെയാണ് മലയാളികള്‍ക്ക് ഏറെ പരിചിതം. എന്നാല്‍ പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ നിരാഹാരം കിടന്ന കൊച്ചു പ്രേമനെ അധികം ആര്‍ക്കും അറിയില്ല. സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ​ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ.

നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് ​ഗിരിജയെ കൊച്ചു പ്രേമൻ കാണുന്നതും പ്രണയിക്കുന്നതും. തന്റെ ഇളയ അനുജത്തിയെ പാട്ട് പഠിപ്പിക്കാനായി തിരുവനന്തപുരം മ്യൂസിക് കോളേജിൽ നിന്നും ഒര ടീച്ചർ വരുമായിരുന്നു. ഈ ടീച്ചറുടെ റൂം മേറ്റായിരുന്നു ​ഗിരിജ.

കോളേജ് കഴിഞ്ഞ് പാട്ട് പഠിപ്പിക്കാൻ വരുന്ന ടീച്ചറിന്റെ കൂടെ ​ഗിരിജയും വരും. അവരെ തിരികെ കൊണ്ടുവിടേണ്ട ജോലി കൊച്ചു പ്രേമനാണ്. അങ്ങനെ കൊണ്ടുവിട്ട് കൊണ്ടുവിട്ട് ഒടുവിൽ ​ഗിരിജയെ അദ്ദേഹം ജീവിതത്തിലേക്ക് കൊണ്ടുവന്നു.

ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഗിരിജ, ആദ്യം എതിര്‍ക്കുകയാണ് ചെയ്തത്. എത്ര ശ്രമിച്ചിട്ടും ഗിരിജ സമ്മതം മൂളിയില്ല. ​ഗിരിജ സമ്മതം അറിയിക്കാതെ ആയതോടെ കൊച്ചു പ്രേമൻ നിരാഹാരം കിടക്കാൻ തുടങ്ങി. ഏഴ് ദിവസം ആയിരുന്നു നിരാഹാരം.

അവസാനം അദ്ദേഹം തലകറങ്ങി വീണു. എല്ലാവരും നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തന്നെ കെട്ടാന്‍ വേണ്ടിയാണ് പ്രേമൻ, നിരാഹാരം കിടന്നതെന്ന് ​ഗിരിജ അറിയുന്നത്. പിന്നീട് പലരും കൊച്ചു പ്രേമന് വേണ്ടി ​ഗിരിജയോട് സംസാരിച്ചു.

ഒടുവിൽ കൊച്ചു പ്രേമനെ വിവാഹം കഴിക്കാൻ ഗിരിജ സമ്മതിക്കുക ആയിരുന്നു. ​ഗിരിജയുടെ വീട്ടുകാർ സമ്മതിക്കാത്തതിനാൽ രജിസ്റ്റർ വിവാഹമായിരുന്നു നടന്നത്. ശേഷം വലിയ കോലാഹലങ്ങളൊക്കെ സംഭവിച്ചുവെങ്കിലും ​ഗിരിജയെ വീണ്ടും വീട്ടുകാരുടെ സമ്മതത്തോടെ കൊച്ചു പ്രേമൻ വിവാഹം കഴിച്ചു. കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷം കൊച്ചു പ്രേമന്റെ സന്തത സഹചാരിയായി ​ഗിരിജയും ഒപ്പം ഉണ്ടായിരുന്നു.

He fasted to get the girl he loved; This is the love story of Kochu Preman

Next TV

Related Stories
സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

Feb 3, 2023 11:36 PM

സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍...

Read More >>
5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

Feb 3, 2023 10:23 PM

5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

വാതിൽ തുറക്കാതെ ആരും ആക്രമിക്കില്ല എന്നൊക്കെയുള്ള പ്രസ്താവന...

Read More >>
അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

Feb 3, 2023 10:21 PM

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ഈ വേഷത്തിലാണ് നിങ്ങളെ കാണുവാൻ ഏറ്റവും ഭംഗി എന്ന്...

Read More >>
ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

Feb 3, 2023 10:14 PM

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച്...

Read More >>
'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

Feb 3, 2023 08:39 PM

'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

ഇപ്പോഴിതാ ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിച്ചിരിക്കുകയാണ് റോണ്‍സണും...

Read More >>
Top Stories


GCC News