ഭാവി വരനെക്കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി, ലൈവായി കാമുകനെ വിളിച്ച് മറുപടി

ഭാവി വരനെക്കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി, ലൈവായി കാമുകനെ വിളിച്ച് മറുപടി
Nov 29, 2022 09:08 AM | By Susmitha Surendran

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീവിദ്യ എത്തിയത്. കാസർഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകമനം കവർന്നത്.

മോഡലിംഗ് രംഗത്തും സജീവമാണ് ശ്രീവിദ്യയിപ്പോൾ. യുട്യൂബ് ചാനലിലൂടെയും സജീവമാണ് ശ്രീവിദ്യ. ഇപ്പോഴിതാ പുതിയ ക്യു ആന്റ് എയിലൂടെ തന്റെ പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.


വളരെ നാളുകളായുള്ള പ്രണയത്തെ കുറിച്ചും ഭാവി വരനെ ലൈവായി ഫോൺ വിളിച്ചും വിശേഷങ്ങൾ വീഡിയോയിൽ ശ്രീവിദ്യ പങ്കുവെക്കുന്നുണ്ട്. അടുത്തിടെയാണ് ശ്രീവിദ്യയുടെ സഹോദരൻ വിവാഹിതനായത്. അതിന് ശേഷമാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ശ്രീവിദ്യയെ തേടി നിരവധിയായി എത്താൻ തുടങ്ങിയത്.

കല്യാണം എന്നാണെന്ന നിരവധി ചോദ്യങ്ങൾ വന്നിട്ടുണ്ടെന്നും അതിന്റെ വിശേഷങ്ങൾ പങ്കുവെക്കണോയെന്നും ഭാവിവരനോട് ഫോൺ കോളിലൂടെ ശ്രീവിദ്യ ചോദിക്കുന്നതും പുതിയതായി പങ്കുവെച്ച വീഡിയോയിൽ കാണാം. സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരൻ.


രാഹുലുമൊത്തുള്ള ചിത്രങ്ങൾ മുമ്പ് പലപ്പോഴായി ശ്രീവിദ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടൻ സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്.

പിന്നീട് ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ്, എസ്കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനനയിച്ച് തിയേറ്ററുകളിലെത്തിയ മറ്റ് സിനിമകൾ. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവിൽ അഭിനയിച്ചത്. ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസിൽ ആണ് ശ്രീവിദ്യ ഇപ്പോൾ അഭിനയിക്കുന്നത്. ജീവയാണ് ഇതിൽ നായകനായെത്തുന്നത്.

Sreevidya Mullachery calls her boyfriend live and replies about her future husband

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
Top Stories










News Roundup