വിചാരണയ്‍ക്കിടെ അർദ്ധന​ഗ്നയായിരുന്നു, പുകവലിച്ചു; ജഡ്ജിക്ക് സസ്പെൻഷൻ

വിചാരണയ്‍ക്കിടെ അർദ്ധന​ഗ്നയായിരുന്നു, പുകവലിച്ചു; ജഡ്ജിക്ക് സസ്പെൻഷൻ
Nov 27, 2022 07:26 PM | By Susmitha Surendran

കൊളംബിയയിൽ ഒരു ജഡ്ജിക്ക് മൂന്നുമാസത്തേക്ക് സസ്പെൻഷൻ. എന്താണ് കാരണം എന്നോ? ഓൺലൈൻ വിചാരണയ്ക്കിടെ അർദ്ധന​ഗ്നയായി ഇരുന്നു, പുകയും വലിച്ചു. ബെഡ്ഡിൽ കിടന്നു കൊണ്ടാണ് വിചാരണയ്ക്കിടെ ജഡ്ജി പുകവലിച്ചത്.

വൈറലായ വീഡിയോയിൽ ജഡ്ജി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ബെഡ്ഡിലിരിക്കുന്നതും പുകവലിക്കുന്നതും ഒക്കെ കാണാം. ജഡ്ജി ആയ വിവിയാൻ പൊളാണിയ ആണ് ഇപ്പോൾ സസ്പെൻഷനിൽ ആയിരിക്കുന്നത്.

നേരത്തെ തന്നെ 'സഭ്യമല്ലാത്ത' ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു എന്ന് ആരോപിച്ച് വലിയ തരത്തിലുള്ള വിമർശനം നേരിടുന്ന ആളാണ് പോളാണിയ.

ഇപ്പോൾ വീണ്ടും പോളാണിയയ്ക്കെതിരെ വലിയ വിമർശനം ഉയർന്നിരിക്കയാണ്. ഒരു ക്രിമിനൽ കേസിന്റെ വിചാരണയായിരുന്നു സൂം കോളിലൂടെ നടന്നിരുന്നത്. അതിനിടയിലാണ് പോളാണിയ അർദ്ധന​ഗ്നയായിരുന്നു എന്നും പുകവലിക്കുന്നു എന്നും വിമർശനം ഉയർന്നത്. ഇതിന്റെ വീഡിയോ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

ചൊവ്വാഴ്ച അതായത് നവംബർ 22 -ന് നോർട്ടെ ഡി സാന്റാൻഡറിലെ ജുഡീഷ്യൽ ഡിസിപ്ലിനറി കമ്മീഷൻ ജഡ്ജിയായ പോളാണിയ കോടതി മര്യാദകൾ ഒന്നിലേറെത്തവണ ലംഘിച്ചു, വെർച്വൽ സെഷനിൽ അധികമായി ശരീരം കാണിച്ചു, അതിനാൽ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നു എന്ന് വിധിക്കുകയായിരുന്നു.

ജഡ്ജിയുടെ ക്യാമറ ഓൺ ആണെന്ന് അഭിഭാഷകനാണ് പോളാണിയയെ അറിയിച്ചത്. വിചാരണ തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് പോളാണിയ തന്റെ ക്യാമറ ഓഫ് ചെയ്തത്. ഏതായാലും, താൻ അർദ്ധന​ഗ്നയായിരുന്നു എന്നത് പോളാണിയ നിഷേധിക്കുകയായിരുന്നു.

തനിക്ക് വയ്യായിരുന്നു രക്തസമ്മർദ്ദവും മറ്റും കൊണ്ടാണ് താൻ വിചാരണയ്ക്കിടെ കിടന്നത് എന്നും പോളാണിയ പറഞ്ഞു. അതുപോലെ, തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ നേരത്തെയും മറ്റ് ജഡ്ജിമാർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പോളാണിയ പറഞ്ഞു.

was half-naked and smoked during the trial; Suspension of judge

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-