എനിക്കൊരു മോളുണ്ട്; 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിനെ കുറിച്ച് എംജിയും ഭാര്യയും

 എനിക്കൊരു മോളുണ്ട്; 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിനെ കുറിച്ച് എംജിയും ഭാര്യയും
Oct 27, 2021 03:09 PM | By Susmitha Surendran

ഗായകന്‍ എംജി ശ്രീകുമാറിന്റെ പേരില്‍ നിരവധി വാര്‍ത്തകളാണ് അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നത്. പലതിനുമുള്ള വിശദീകരണം ഗായകന്‍ തന്നെ നല്‍കിയിരുന്നു. എംജി മതം മാറാന്‍ പോവുകയാണെന്ന തരത്തിലുള്ള കിംവദന്തികളാണ് ഏറ്റവുമൊടുവില്‍ ചര്‍ച്ചയായത്. എന്നാല്‍ അങ്ങനൊരു തീരുമാനം എടുക്കത്തില്ലെന്നാണ് താരം പറയുന്നത്. ഇതിനിടെ പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് ടുഗദറിനെ കുറിച്ചും ശേഷമുള്ള വിവാഹത്തെ കുറിച്ചുമൊക്കെ എംജിയും ഭാര്യ ലേഖയും പങ്കുവെക്കുകയാണിപ്പോള്‍. 

എംജിയെ കേവലം പാട്ട് പാടുന്നത് മാത്രം കണ്ട് ഇഷ്ടപ്പെട്ടതല്ലെന്നാണ് ഒരു അഭിമുഖത്തിലൂടെ ലേഖ പറയുന്നത്. ഒപ്പം തനിക്കൊരു മകള്‍ ഉണ്ടെന്നുള്ളതിനെ കുറിച്ചും അതിന്റെ പേരില്‍ വരുന്ന അഭ്യൂഹങ്ങളും വിമര്‍ശനങ്ങളും കാര്യമാക്കുന്നില്ലെന്നും ലേഖ വ്യക്തമാക്കി.

വിശദമായി വായിക്കാം..

'പതിനാല് വര്‍ഷം ലിവിങ് ടുഗദറായി ജീവിച്ചപ്പോള്‍ ഞങ്ങൾക്ക് കേരളത്തില്‍ നില്‍ക്കള്ളിയില്ലാതെയായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബിക പോയ ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴ് മണിക്ക് ഞാന്‍ അമ്മയെ വിളിച്ചിട്ട് പറഞ്ഞു, അമ്മ ഇന്നെന്റെ കല്യാണമാണ്. അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശബ്ദയായി. പിന്നെ ചോദിച്ചു, ആരാണ് പെണ്ണെന്ന്. അമ്മയ്ക്ക് അറിയാം. നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്. നന്നായി വാടാ മക്കളേ എന്നായിരുന്നു അമ്മ പറഞ്ഞതെന്ന് ശ്രീകുമാര്‍ ഓര്‍മ്മിക്കുന്നു. 

ശ്രീകുമാറിനെ കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും ലേഖ സൂചിപ്പിച്ചു. 'എനിക്ക് ജീവിതത്തില്‍ കൂടുതല്‍ സ്‌നേഹം കിട്ടിയ നിമിഷങ്ങള്‍ ആയിരുന്നു അതെല്ലാം. എന്താണ് സ്‌നേഹമെന്ന് എന്നെ മനസിലാക്കി തന്നത് ഇദ്ദേഹമാണ്. മൊത്തത്തില്‍ എന്നെ നന്നായി കെയര്‍ ചെയ്യുന്നു. പിറന്നാളിനും വിവാഹ വാര്‍ഷികത്തിനുമൊക്കെ സമ്മാനങ്ങള്‍ തരും. എല്ലാ സ്ത്രീകളുടെയും ആഗ്രഹം അതായിരിക്കുമല്ലോ എന്നാണ് ലേഖ പറയുന്നത്. 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിന് ശേഷം 2000 ത്തിലാണ് വിവാഹം കഴിച്ചത്. അന്ന് മുതലിങ്ങോട്ട് ഓരോ നിമിഷവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു എന്നാണ് ശ്രീകുമാറിന് പറയാനുള്ളത്.

ശ്രീകുട്ടനുമായിട്ടുള്ള വിവാഹം അദ്ദേഹത്തിന്റെ പാട്ടു കേട്ടുള്ള എടുത്ത ചാട്ടം ആയിരുന്നില്ലെന്നാണ് ലേഖ പറയുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ 14 വര്‍ഷം കാത്തിരിക്കില്ലല്ലോ. ആ വ്യക്തിയെ പൂര്‍ണ്ണമായും മനസിലാക്കിയിട്ടുണ്ട്. അങ്ങനെ എടുത്ത തീരുമാനം ആണിത്. എന്റെ ജീവിതത്തില്‍ മുന്‍പ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവര്‍ത്തിക്കരുത് എന്ന് കരുതി മുന്‍കരുതല്‍ എടുത്തിരുന്നു. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം ക്ലിയർ ചെയ്തതിന് ശേഷമാണ് കല്യാണം കഴിച്ചതെന്നും ലേഖ സൂചിപ്പിച്ചു. 

എംജി ശ്രീകുമാറും ലേഖയും മതം മാറാന്‍ പോവുകയാണെന്ന കിംവദന്തി പ്രചരിച്ചിരുന്നു. അതിലുള്ള മറുപടിയും താരം പങ്കുവെച്ചു. ' ഈ മതത്തില്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളു, മറ്റ് മതക്കാരെ കണ്ടാല്‍ മിണ്ടരുത് എന്നൊന്നും ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടില്ല. ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, ഹിന്ദു ദൈവങ്ങളെയാണ് വിശ്വസിക്കുന്നത്. എങ്കിലും മറ്റ് ദൈവങ്ങളെയും വിശ്വസിക്കുന്നുണ്ട്. നമുക്ക് ഏത് മതത്തിലും വിശ്വസിക്കാമെന്നും ലേഖ പറയുന്നു. അതേ സമയം തന്റെ പേരില്‍ പ്രചരിക്കുന്ന വിവാദങ്ങളിലും താരപത്‌നി മറുപടി പറഞ്ഞു.

ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എന്നെ പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല. എനിക്ക് മറച്ചു പിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പിയാണെന്ന് വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ലേഖ പറയുന്നു. 

I have a mole; MG and wife about 14 years of living together

Next TV

Related Stories
അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

Dec 31, 2025 07:27 PM

അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

മോഹൻലാലിൻറെ 'അമ്മ ശാന്തകുമാരിയുടെ മരണം, സംസ്കാരം തിരുവനന്തപുരത്ത്...

Read More >>
യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

Dec 31, 2025 03:38 PM

യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

മലയാള സിനിമ 2025 വിയോഗങ്ങൾ, ശ്രീനിവാസൻ അന്തരിച്ചു. പി. ജയചന്ദ്രൻ ഓർമ്മയായി, കലാഭവൻ നവാസ് വിയോഗം, ഷാജി എൻ കരുൺ അന്തരിച്ചു, മോഹൻലാലിന്റെ അമ്മ...

Read More >>
'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

Dec 31, 2025 11:27 AM

'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

ധ്യാൻ ശ്രീനിവാസൻ-ഗോവിന്ദ് പത്മസൂര്യ, ജിപി വീഡിയോ, അമൃത ടിവി അവാർഡ്‌സ്, ധ്യാൻ ശ്രീനിവാസൻ ഫണ്ണി...

Read More >>
Top Stories










News Roundup