---
title: "എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല; വിവാദങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത"
english_title: "Actress Anshita responds to actress Divya Sridhar's allegations. "
publisher: "moviemax.in"
canonical_url: "https://moviemax.in/news/74710/actress-anshita-responds-to-actress-divya-sridhars-allegations"
published_at: "2022-10-15T21:37:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634adb4f5effd_anshitha.jpg"
keywords: []
---

# എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല; വിവാദങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത

> **Lead Summary:** നടി ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത. ‘കൂടെവിടെ’ എന്ന മലയാളം സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍ഷിത. തമിഴില്‍ ‘ചെല്ലമ്മ’ എന്ന സീരിയലിലും അന്‍ഷിത അഭിനയിക്കുന്നുണ്ട്. ഈ സീരയലിലെ നായകനായ അര്‍ണവ് അംജദിന്റെ ഭാര്യയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

## Article Content

നടി ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത. ‘കൂടെവിടെ’ എന്ന മലയാളം സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍ഷിത. തമിഴില്‍ ‘ചെല്ലമ്മ’ എന്ന സീരിയലിലും അന്‍ഷിത അഭിനയിക്കുന്നുണ്ട്. ഈ സീരയലിലെ നായകനായ അര്‍ണവ് അംജദിന്റെ ഭാര്യയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

അര്‍ണവ് അന്‍ഷിതയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കാന്‍ നോക്കുന്നുവെന്നാണ് ദിവ്യയുടെ ആരോപണം. അന്‍ഷിത തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. അന്‍ഷിത വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലിയെന്ന് ആരോപിചച് പൊലീസില്‍ ദിവ്യ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തന്റെ നിശബ്ദതയെ മണ്ടത്തരമായി കാണരുത് എന്നാണ് അന്‍ഷിത ആരോപണങ്ങള്‍ക്ക് മറുപടിയായി സോഷ്യല്‍ മീഡയയില്‍ കുറിച്ചിരിക്കുന്നത്. ”എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല. കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കും എന്റെ മറുപടി.

” ”അതുവരെ വിരോധികള്‍ക്ക് സ്വന്തം വ്യാഖ്യനങ്ങളുമായി മുന്നോട്ട് പോകാം. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോല്‍ നിയമവും ജീവിതവും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ രണ്ട് വശമുള്ള കോടാലികള്‍ ആയതിനാല്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കെതിരെ ഇരട്ടിയായി തിരിച്ചു കിട്ടും” എന്നാണ് അന്‍ഷിത കുറിച്ചിരിക്കുന്നത്.

അതേസമയം, ദിവ്യയുടെ ആരോപണങ്ങളെ തള്ളി അര്‍ണവ് രംഗത്തെത്തിയിരുന്നു. ആദ്യ വിവാഹത്തില്‍ കുട്ടിയുള്ളത് മറച്ചു വച്ചാണ് ദിവ്യ തന്നെ കല്യാണം കഴിച്ചതെന്നും അന്‍ഷിതയെ ഉപദ്രവിച്ചപ്പോഴാണ് വാട്ടര്‍ ബോട്ടില്‍ എടുത്ത് എറിഞ്ഞത് എന്നുമാണ് നടന്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/74710/actress-anshita-responds-to-actress-divya-sridhars-allegations)