മീനൂട്ടിയുടെ മുഖത്തായിരുന്നു ആധി, ആ മനോഹരനിമിഷങ്ങള്‍ പകര്‍ത്താനായത് എന്റെ ഭാഗ്യം

മീനൂട്ടിയുടെ മുഖത്തായിരുന്നു ആധി, ആ മനോഹരനിമിഷങ്ങള്‍ പകര്‍ത്താനായത് എന്റെ ഭാഗ്യം
Oct 26, 2021 11:13 AM | By Susmitha Surendran

അഭിനയിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കിയവരാണ് മീനാക്ഷിയും മഹാലക്ഷ്മിയും. ദിലീപിനും കാവ്യയ്ക്കും മാത്രമല്ല ഇവര്‍ക്കും ഏറെ ആരാധകരുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ട താരപുത്രികലാണ് ഇരുവരും . ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കാവ്യയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. മാമാട്ടിയെന്ന മഹാലക്ഷ്മിയുടെ വിദ്യാരംഭത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 

ഫോട്ടോഗ്രാഫറായ അരുണ്‍ ശങ്കര്‍ മേനോനാണ് ഫേസ്ബുക്കിലൂടെ ദിലീപിന്റെയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് അവസരം ലഭിച്ചുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം. ഒക്ടോബർ 18ന് ദിലീപ് മഹാലക്ഷ്മിയുടെ വിദ്യാരംഭ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

2018 ഒക്ടോബറിലായിരുന്നു ദിലീപിനും കാവ്യയ്ക്കും കൂട്ടായി മകളെത്തിയത്. വിജയദശമി സമയത്ത് ജനിച്ചതിനാല്‍ മഹാലക്ഷ്മിയെന്ന് ഇവര്‍ മകള്‍ക്ക് പേരിടുകയായിരുന്നു. മകള്‍ ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത് ദിലീപായിരുന്നു. കാത്തിരിപ്പിനൊടുവിലായി മകള്‍ എത്തിയെന്നും, അമ്മയും മകളും സുഖമായിരിക്കുന്നുവെന്നുമായിരുന്നു ദിലീപ് കുറിച്ചത്. മൂന്നാം പിറന്നാളിന് മുന്നോടിയായാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്.

പച്ച ചുരിദാറണിഞ്ഞായിരുന്നു കാവ്യ മാധവന്‍ അമ്പലത്തിലേക്കെത്തിയത്. അച്ഛനും അമ്മയുമായിരുന്നു മഹാലക്ഷ്മിയെ കൈപിടിച്ച് ഹരിശ്രീ എഴുതിച്ചത്. ഇടയ്ക്ക് കൈ വലിച്ച് മറ്റെങ്ങോട്ടോ നോക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.

മകളേയും എടുത്ത് നില്‍ക്കുന്നതും ഒരുമിച്ച് തൊഴുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ അരുണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കസവ് മുണ്ടും നേര്യതുമായിരുന്നു ദിലീപിന്റെ വേഷം. ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപ് മകളുടെ ഫോട്ടോ ആദ്യമായി ഫേസ്ബുക്കിലൂടെ പങ്കിട്ടത്.

കുഞ്ഞനിയത്തിയെ എഴുത്തിരുത്താനായി മീനാക്ഷിയും എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും അരികിലായി മീനാക്ഷിയുമുണ്ട്. മാമാട്ടി വികൃതി കാണിക്കുന്നത് ആശങ്കയോടെ വീക്ഷിക്കുന്ന മീനാക്ഷിയേയും ചിത്രത്തില്‍ കാണുന്നുണ്ട്. അടുത്തിടെ മീനാക്ഷി മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാളാഘോഷത്തിനിടയിലെ ചിത്രം പങ്കിട്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായി പങ്കിട്ട ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായത്.

മഹാലക്ഷ്മിയെ മടിയിലിരുത്തിയുള്ള കാവ്യ മാധവന്റെ ഫോട്ടോയും അരുണ്‍ പങ്കിട്ടിരുന്നു. കാവ്യയെപ്പോലെ തന്നെയാണ് മകള്‍ എന്നായിരുന്നു നേരത്തെ ആരാധകര്‍ പറഞ്ഞത്. കുഞ്ഞിയെന്നും മാമാട്ടിയെന്നുമൊക്കെ വിളിക്കുന്ന മഹാലക്ഷ്മി അമ്മയുടെ ഫോട്ടോ കോപ്പിയാണെന്നായിരുന്നു കണ്ടെത്തല്‍. മീനാക്ഷിയുമായാണ് സാമ്യമെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍.

മകള്‍ ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കിട്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രം നേരത്തെ വൈറലായി മാറിയിരുന്നു. മീനാക്ഷിയുടെ തോളിലേക്ക് ചാഞ്ഞ മഹാലക്ഷ്മിയെയായിരുന്നു ഫോട്ടോയില്‍ കണ്ടത്.

Adhi was on Meenootty's face and I was lucky to be able to capture those beautiful moments

Next TV

Related Stories
ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

Jul 13, 2025 02:28 PM

ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലാൽ...

Read More >>
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall