താന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ കുറ്റബോധമില്ല; ശ്രീനിവാസന്‍

താന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ കുറ്റബോധമില്ല; ശ്രീനിവാസന്‍
Oct 1, 2022 04:13 PM | By Susmitha Surendran

തന്റെ നിലപാടുകളില്‍ എന്നും ഉറച്ചു നിന്നിട്ടുള്ള താരമാണ് ശ്രീനിവാസന്‍. ”പല തീവ്രനിലപാടുകളും ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയോ?” എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍.

താന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ കുറ്റബോധമില്ല, ഒന്നും പറയാതിരുന്നാല്‍ മനുഷ്യന്‍ അല്ലാതാകും എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ”ഞാന്‍ ചൈനാക്കാരനല്ല, പാകിസ്ഥാനിയുമല്ല, കൊള്ള സംഘമോ മാഫിയ സംഘമോ ഉണ്ടാക്കിയിട്ടുമില്ല.


ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടില്ല. പിന്നെ, ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതു പറയാതിരുന്നാല്‍ നമ്മള്‍ മനുഷ്യരല്ലാതാകും.”

”അതുകൊണ്ട് അതിലൊന്നും എനിക്ക് കുറ്റബോധവുമില്ല. ഞങ്ങളുടെ നാട്ടിലൊരു പ്രത്യേകതയുണ്ടായിരുന്നു. വിദ്യാഭ്യാസമുള്ളവരൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായിരിക്കും. വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ സഖാക്കളെയാണ്.”

”അവര്‍ വേണ്ട പോലെ സഹായിക്കും. ഈ സാമൂഹ്യപ്രവര്‍ത്തനം പണ്ട് സമൂഹത്തിന്റെ താഴേത്തട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോ എന്നു സംശയം പറയുമ്പോഴാണ് നമ്മള്‍ കമ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്” എന്നാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

There is no guilt in the comments he made; Srinivasan

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories










News Roundup