മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

 മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു
Sep 28, 2022 10:57 PM | By Vyshnavy Rajan

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു . ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ജ്യോതികയുടെ സാന്നിധ്യവും പ്രഖ്യാപിക്കും എന്നാണ് സൂചന.

'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ ജിയോ ബേബി ഒരുക്കുന്ന പുതിയ ചിത്രം ഒരു ഫാമിലി-ഡ്രാമ എന്‍റര്‍ടെയ്നര്‍ ആണെന്ന് പറയപ്പെടുന്നു.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി അടുത്ത മാസം ജിയോ ബേബി ചിത്രത്തിലേക്ക് കടക്കും. നേരത്തെ പ്രിയദര്‍ശന്‍റെ 'രാക്കിളിപ്പാട്ട്' എന്ന ചിത്രത്തില്‍ ജ്യോതിക അഭിനയിച്ചിരുന്നു.

എന്നാല്‍ ചിത്രം മലയാളത്തില്‍ തീയേറ്ററുകളില്‍ എത്തിയില്ല. നേരിട്ട് ടി.വി പ്രദര്‍ശനത്തിന് എത്തുകയായിരുന്നു.

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

പ്രേം കുമാറില്‍ നിന്നും കൊച്ചു പ്രേമന്‍ എന്ന പേരില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍. നാടകത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന്റെ ജീവിതത്തില്‍ സംഭവബഹുലമായ പലതും നടന്നിട്ടുണ്ട്.

അതിലൊന്ന് നടി കൂടിയായ ഭാര്യ ഗിരിജയെ വിവാഹം കഴിച്ചതാണ്. ഗിരിജ ആദ്യം പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്ന് സമരം ചെയ്യേണ്ടി വന്നിരുന്നുവെന്നാണ് കൊച്ചു പ്രേമന്‍ പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് പ്രണയകാലത്തെപ്പറ്റി താരദമ്പതിമാര്‍ മനസ് തുറന്നത്.

ചെറുപ്പത്തിലെ പ്രേമന്‍ എന്ന പേര് പോലെ ഞാനൊരു പ്രേമിസ്റ്റ് ആയിരുന്നുവെന്ന് കൊച്ചു പ്രേമന്‍ പറയുന്നു. ഞാന്‍ ഈ വഴിയിലേ പോവുകയുള്ളുവെന്ന് എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്. എന്റെ അനിയത്തിയെ പാട്ട് പഠിപ്പിക്കാന്‍ വന്ന ടീച്ചറും എന്റെ ഭാര്യയായ ഗിരിജയും ഒരു റൂമിലാണ് താമസിച്ചിരുന്നത്.

ആ ടീച്ചറിന്റെ കൂടെ കൂട്ടിന് വന്നതാണ് ഗിരിജ. അവരെ വൈകുന്നേരം കൊണ്ട് വിടുന്നത് ഞാനാണ്. അങ്ങനെ തുടങ്ങിയ ഇഷ്ടമാണ് ഇപ്പോള്‍ ഭാര്യയായി കൂടെ ഇരിക്കുന്നതെന്ന് നടന്‍ പറയുന്നു. പ്രണയം പറഞ്ഞത് ഞാനാണ്. ഗിരിജയ്ക്ക് എന്നോട് ഒട്ടും താല്‍പര്യമില്ലായിരുന്നു.

ഒരുപാട് പുറകേ നടന്നതിന് ശേഷം വീട്ടില്‍ ഒന്ന് പറഞ്ഞ് നോക്കട്ടേ എന്ന് ഗിരിജ പറഞ്ഞു. കുറച്ച്‌ ദിവസത്തിനുള്ളില്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്നപ്പോള്‍ കാര്യം പറയാന്‍ മറന്ന് പോയി. പിന്നീട് കത്തുകളിലൂടെയാണ് പ്രണയിച്ചത്.


അവളുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ആദ്യം ഗിരിജ പ്രണയം സമ്മതിക്കാത്തത് കൊണ്ട് ഞാന്‍ പട്ടിണി കിടന്നിട്ടുണ്ടെന്നും കൊച്ചു പ്രേമന്‍ പറയുന്നു. രണ്ടാളും ഒരേ നാടകത്തില്‍ അന്ന് അഭിനയിക്കുന്നുണ്ട്. ഇഷ്ടം സമ്മതിക്കാത്തത് കൊണ്ട് ഒരാഴ്ച നിരാഹാര സമരം കിടന്നു.

എന്നിട്ട് ബോധംകെട്ട് വീണിട്ട് ആശുപത്രിയില്‍ കൊണ്ട് പോയി. അവിടെ ഉണ്ടായിരുന്ന ഒരു അമ്മ എന്നോട് ഇത് നിനക്ക് വിധിച്ച ആളാണ്. മോള് വിവാഹത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് അങ്ങനെ ഉണ്ടായതെന്ന് പറഞ്ഞു.

എല്ലാവരും കൂടി പറഞ്ഞ് സമ്മതിപ്പിച്ചതോടെ പോയി രജിസ്റ്റര്‍ വിവാഹം കഴിച്ചു. അന്ന് ഞാന്‍ എന്റെ വീട്ടിലേക്ക് തന്നെയാണ് പോയതെന്നാണ് ഗിരിജ പറയുന്നത്. കൊച്ചുപ്രേമന്റെ വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ സമയം നോക്കി നടത്താമെന്ന് അച്ഛന്‍ പറഞ്ഞു.

അങ്ങനെ നാലഞ്ച് മാസം അതിനായി കാത്തിരുന്നു. ഒടുവില്‍ അച്ഛന്‍ കാര്യം അറിയിച്ചു. ഇനി നിങ്ങള്‍ക്ക് ഗൃഹപ്രവേശനം നടത്താമെന്ന്. ഈ സമയത്ത് ഗിരിജയുടെ വീട്ടുകാരും കാര്യം അറിഞ്ഞു. ഞങ്ങളുടെ കുടുംബക്ഷേത്രത്തില്‍ വച്ച്‌ ഒരു മഞ്ഞതാലി കഴുത്തില്‍ കെട്ടണമെന്ന് അച്ഛന്‍ പറഞ്ഞു. ആദ്യം രജിസ്റ്റര്‍ ചെയ്തു, പിന്നെ താലിക്കെട്ടി, അങ്ങനെ രണ്ട് കല്യാണമായി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ കൂടിയിരിക്കുകയാണ്.

അവിടെ വച്ച്‌ അച്ഛനും അമ്മയും ഒരു താലിച്ചരട് കൂടി തന്നു. അതും കെട്ടി. അങ്ങനെ ഒരു പെണ്ണിനെ മൂന്ന് തവണ കെട്ടേണ്ടി വന്നുവെന്ന് കൊച്ചു പ്രേമന്‍ പറയുന്നു. ഞാന്‍ ആദ്യമായി പ്രണയിക്കുന്ന ആളൊന്നുമല്ല ഗിരിജ. പലരോടും പ്രണയം തോന്നിയെങ്കിലും അതൊന്നും പറയാന്‍ സാധിച്ചില്ല. ചിലരൊക്കെ രൂക്ഷമായി നോക്കാന്‍ തുടങ്ങിയതോടെ പല പ്രണയവും അവസാനിപ്പിക്കേണ്ടി വന്നുവെന്ന് തമാശരൂപേണ നടന്‍ പറഞ്ഞു.

Jyothika is the heroine in Mammootty's film

Next TV

Related Stories
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall