മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും തമ്മില്‍ അടുത്ത കാലം വരെയും ചെറിയ സൗന്ദര്യപിണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ആ പഴയ ഊഷ്‌മള ബന്ധം ഇരുവര്‍ക്കുമുണ്ട്.

അടുത്തിടെ താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി എത്തിയത് കുടുംബത്തിനൊപ്പമായിരുന്നു. അന്ന് മമ്മൂട്ടിയാണ് സുരേഷ് ഗോപിക്ക് കേക്ക് മുറിച്ച് നല്‍കിയത്. സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിച്ച് സന്ദര്‍ഭം കൂടിയായിരുന്നു അത്.
ഇപ്പോഴിതാ താന്‍ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് പറയുകയാണ് സുരേഷ് ഗോപി. സംഗതി തമാശയാണ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാധിക മൂന്ന് തവണ ഗര്‍ഭിണിയായ സമയത്തും രസ് മലായി വാങ്ങി തന്നുവിട്ടത് മമ്മൂക്കയാണ്. അഡയാറില്‍ പഴയൊരു വീടുണ്ട്. അവിടെ നിന്നാണ് എത്തിക്കുന്നത്. തലേദിവസം തന്നെ വാങ്ങിച്ച് സുലുത്ത (മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫിത്ത്) ഫ്രിഡ്‌ജില്‍ വച്ച് വെളുപ്പിന് മൂന്നു മണിക്ക് തന്നെ കൊടുത്തുവിടും.
ഈ പിള്ളേരുടെയെല്ലാം ചോരയില്‍ ആ രസ് മലായി ഉണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയില്‍ നിന്ന് സ്വീറ്റ്‌സ് വാങ്ങി മമ്മൂക്കയെ വിളിച്ചു. അപ്പോള്‍ മമ്മൂക്ക വീട്ടിലില്ലായിരുന്നു. അങ്ങനെ ഗോകുലിന്റെ കൈയിലാണ് കൊടുത്തുവിട്ടത്. എന്നിട്ടൊരു ചലഞ്ച് കൂടി വച്ചു.
ഈ തന്നുവിടുന്നതിന് വലിയൊരു ഓര്‍മ്മയുണ്ട്. അത് എന്താണെന്ന് വിളിച്ചു പറയണം. ശരി നീ കൊടുത്തയക്ക് ഞാന്‍ നോക്കാം എന്ന് മമ്മൂക്ക പറഞ്ഞു.
രാത്രി വീട്ടിലെത്തിയ മമ്മൂക്ക അത് കഴിച്ചു. പക്ഷേ എന്താണെന്ന് പിടികിട്ടിയില്ല. എന്നെ വിളിച്ച് പറയാനൊരു പേടി പുള്ളിക്ക്. എപ്പോഴും എന്റെ അനിയന്‍ സുഭാഷിനെയാണ് പുള്ളി വിളിക്കാറ്. സുഭാഷേ, ചെക്കന്‍ ഇവിടെ വന്നു, പക്ഷേ അവനോട് എങ്ങനെ ചോദിക്കും. എന്താ കാര്യമെന്ന് നീ ചോദിക്ക്. ശരിയെന്ന് പറഞ്ഞ് സുഭാഷ് എന്നെ വിളിച്ചു. ഇനി ഞാനയളടുത്ത് മിണ്ടില്ലെന്ന് മാത്രമല്ല രസ് മലായി കൊടുക്കില്ലെന്ന് സുഭാഷിനോട് ഞാന്‍ മറുപടിയും പറഞ്ഞു.
Suresh Gopi said that 'I won't talk to him anymore' again with Mammootty