സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആര്യ ബാബു. തന്റെ സങ്കടങ്ങളും സന്തോഷമെല്ലാം താരം ആരാധകരെ അറിയിക്കാറുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ പ്രണയത്തെ കുറിച്ചും പിന്നീട് ജാന്‍ തന്നെ വിട്ടുപോയതിനെ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ തുറന്നുപറയുന്നത്.
അയാള്‍ എന്നെ ഇട്ടിട്ട് പോയതില്ലല്ല, രണ്ട് കാര്യങ്ങളാണ് എന്നെ ഇപ്പോഴും വേട്ടയാടുന്നത്. അയാള്‍ക്ക് എന്നെ ഉപേക്ഷിച്ച് പോവാനുള്ള പ്ലാന്‍ നേരത്തെയുണ്ടായിരുന്നു. അതെന്നോട് ഓപ്പണായി പറയാമായിരുന്നു.
വേറൊരാളുമായി പ്രണയത്തിലായെങ്കില്‍ അതേക്കുറിച്ചും പറയാമായിരുന്നു. കാരണം പറഞ്ഞില്ലെങ്കിലും എനിക്ക് പറ്റില്ലെന്ന് പറയാം. കാരണം പറഞ്ഞില്ലെങ്കിലും പ്രശ്നമില്ല. കമ്മിറ്റ് ചെയ്യാനാവില്ല, ഇടയ്ക്ക് പുറത്തൊക്കെ പോവാമെന്നൊക്കെ പറഞ്ഞിരുന്നു. അതിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.
ഇതിന് ശേഷം ഡിപ്രഷനിലായിരുന്നു ഞാന്‍, ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു. ഉറക്കമൊന്നും ഉണ്ടായില്ല. അനിയത്തിയോടാണ് ഞാന്‍ ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. ആശുപത്രിയില്‍ പോയപ്പോള്‍ , ചെക്കപ്പ് നടത്തിയപ്പോള്‍ ആണ് പാനിക്ക് അറ്റാക്ക് കഴിഞ്ഞെന്ന് മനസിലായത്.
പിന്നെ ആരോടും സംസാരിക്കാന്‍ പറ്റിയില്ല. സാധാരണ സംസാരിക്കുന്നവരെല്ലാം എനിക്ക് മുന്നറിയിപ്പ് തന്നതാണ്. അവരോടൊന്നും എനിക്ക് ഇതേക്കുറിച്ച് പറയാനാവാത്ത അവസ്ഥയായിരുന്നു. രശ്മിയാണ് നിന്റെ അവസ്ഥയില്‍ പേടിയുണ്ടെന്നും കൗണ്‍സിലിംഗിന് പോവണമെന്ന് പറഞ്ഞത്. ഇപ്പോള്‍ പഴയതിനേക്കാളും കൂടുതല്‍ ആക്ടീവായി ആര്യ പറഞ്ഞു.
Meanwhile, a panic attack occurred; Arya revealed