'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
Sep 27, 2022 10:29 AM | By Susmitha Surendran

ചെറിയ ബജറ്റില്‍ ഒരുങ്ങി അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് 'കാര്‍ത്തികേയ 2'. നൂറ്റിയിരുപത് കോടിയലധികം കളക്റ്റ് ചെയ്‍തിട്ടുണ്ട് 'കാര്‍ത്തികേയ 2' ഇതുവരെ. ഹിന്ദി മേഖലകളിലും വൻ പ്രേക്ഷക സ്വീകാര്യത നേടിയ തെലുങ്ക് ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്‍ത് അടുത്തിടെ എത്തിയിരുന്നു.

Advertisement

തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് മുതലാണ് 'കാര്‍ത്തികേയ 2' ഒടിടിയില്‍ സ്ട്രീം ചെയ്യുക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സീ 5ലാണ് ചിത്രം ലഭ്യമാകുക.

ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്‍തത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരൻ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്‍ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു 'കാര്‍ത്തികേയ'.

രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ, 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്. 'കാര്‍ത്തികേയ 2' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന സ്വീകാര്യതയും ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു.

റിലീസ് ചെയ്‍തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ദ്ധിച്ചു. മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആദ്യ ആറ് ദിവസങ്ങളില്‍ നിന്ന് മാത്രമായി 33 കോടി രൂപ കളക്റ്റ് ചെയ്‍തിരുന്നു.

'Kartikeya 2' to OTT, release announced

Next TV

Related Stories
കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി

Dec 1, 2022 10:07 PM

കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി

കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ...

Read More >>
മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; പുതിയ റിപ്പോർട്ട്

Nov 30, 2022 12:23 PM

മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; പുതിയ റിപ്പോർട്ട്

ഇപ്പോഴിതാ ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാന്‍ മിയയുടെ സാന്നിധ്യമുണ്ടാവുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതോടെ ടെലിവിഷന്‍...

Read More >>
നടന്‍ മോശമായി പെരുമാറി, ഞാന്‍ കരണത്തടിച്ചു; ദുരനുഭവം പറഞ്ഞ് നോറ ഫത്തേഹി

Nov 22, 2022 07:58 PM

നടന്‍ മോശമായി പെരുമാറി, ഞാന്‍ കരണത്തടിച്ചു; ദുരനുഭവം പറഞ്ഞ് നോറ ഫത്തേഹി

തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് നോറ ഫത്തേഹി....

Read More >>
ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദമ്പതികൾ

Nov 20, 2022 07:09 PM

ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദമ്പതികൾ

ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി...

Read More >>
 ബംഗാളി നടി ഐന്ദ്രില ശർമ്മ  അന്തരിച്ചു

Nov 20, 2022 07:06 PM

ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

ബംഗാളി നടി ഐന്ദ്രില ശർമ്മ ...

Read More >>
Top Stories