'അത് അവനാണ്' അടുത്ത സുഹൃത്തിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

'അത് അവനാണ്' അടുത്ത സുഹൃത്തിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ
Sep 26, 2022 09:14 PM | By Vyshnavy Rajan

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായി അരങ്ങേറ്റം കുറിച്ച നടൻ വളരെ ചെറിയ സമയം കൊണ്ടുതന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

ഇന്ന് ഇന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് താരം. സഹതാരങ്ങളുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തുന്ന ദുൽഖർ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസ് തുറക്കുകയാണ്.


നടൻ സണ്ണി വെയ്നാണ് ദുൽഖറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ആക്ടിങ് വർക്ക് ഷോപ്പിൽ തുടങ്ങിയ സൗഹൃദമാണെന്നും ഇന്നും ആ ബന്ധം തുടർന്ന് പോകുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത സുഹൃത്തുക്കളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് നടൻ മനസ് തുറന്നത്.


'ഇപ്പോഴാണ് എനിക്ക് അസിസ്റ്റൻസും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് ആരുമില്ലാതിരുന്ന കാലത്ത് സുഹൃത്തായി വന്നതാണ് സണ്ണി വെയ്ൻ. ആക്ടിങ് വർക്ക് ഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. അന്ന് തനിക്ക് സുഹൃത്തുക്കളായി ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണ്. ഇന്നും അതുപോലെ തുടരുന്നു. തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്' ദുൽഖർ പറഞ്ഞു.


അതുപോലെയുള്ള മറ്റൊരു സുഹൃത്താണ് ​ഗി​ഗറിയെന്നും ദുൽഖർ കൂട്ടിച്ചേർത്തു. നസ്രിയ സഹോദരിയെ പോലെയാണെന്നും അഭിമുഖത്തിൽ പറഞ്ഞു.

കാശ് കൊടുത്ത് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നു; കമന്റിനു മറുപടി നൽകി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ പ്രധാന കഥാപാത്രമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിൻ ഒരുക്കിയ ചിത്രമായിരുന്നു ചാര്‍ലി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് 2016ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയ സമയത്ത് കണ്ട തന്നെ വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി പറയുകയാണ് ദുല്‍ഖര്‍.

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അ​ദ്ദേഹം സംസാരിച്ചത്. ആ അവാര്‍ഡ് വില്‍ക്കുന്നോ, നിങ്ങള്‍ കൊടുത്തതിലും 500 രൂപ കൂടുതല്‍ തരാമെന്നായിരുന്നു ആ കമന്റ്. ആ സമയത്ത് അത് കണ്ട് താന്‍ തകര്‍ന്നുപോയെന്നാണ് ദുൽഖർ പറയുന്നത്.

കാശ് കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റൊരാൾ ഈ അവാര്‍ഡ് വളരെ അത്ഭുതകരമാണെന്ന് പറഞ്ഞിരുന്നു. ഇതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ഈ അവാര്‍ഡിന് അര്‍ഹനാണെന്ന് നിനക്ക് ചിന്തിക്കാം.


പക്ഷേ കിട്ടിയ അവാര്‍ഡ്, പ്രത്യേകിച്ച് ഇതുപോലെ വലിയ ഒന്ന്, അത് ആ സിനിമയിലെ പ്രകടനത്തിനായിരിക്കില്ല. ഇതുവരെ ചെയ്തതിനും ഇനി ചെയ്യാന്‍ പോകുന്നതിനുമായിരിക്കും. അതുകൊണ്ട് അവാര്‍ഡില്‍ സന്തോഷം കണ്ടെത്താതിരിക്കരുതെന്നും പറഞ്ഞു.

ആ ചിന്ത തനിക്ക് ഇഷ്ടപ്പെട്ടെന്നും അതെനിക്ക് കുറച്ച് സമാധാനം തന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപ് ആണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖറിന്റെ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

'That's him' Dulquer Salmaan opens up about his close friend

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories










News Roundup