ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ ക്കേസ്; നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ ക്കേസ്; നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
Sep 26, 2022 06:13 PM | By Vyshnavy Rajan

ണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം.

അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്.

യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്.

വസ്ത്രധാരണത്തെച്ചൊല്ലി വിമര്‍ശനം, മറുപടിയുമായി ഭാവന

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. നടി വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ ഭാവന ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്.


ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം.

ടോപ്പിനു താഴെ ദേഹത്തോടു ചേര്‍ന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്. ഇപ്പോഴിതാ വിമര്‍ശകരോട് പ്രതികരിച്ചിരിക്കുകയാണ് നടി.

അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേര്‍ന്നതാണ് ആ ടോപ്പ്. ഇത് നിരവധി ആളുകള്‍ ഉപയോഗിക്കുന്നതുമാണ്. അല്ലാതെ ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്നയാളല്ല താന്‍.

എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ഇതിലൂടെ അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെ, തനിക്ക് അവരോട് ഒന്നും പറയാനില്ല.- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പ്രതികരിച്ചു.

A case of misbehavior with an online media anchor; Actor Srinath Bhasi granted bail

Next TV

Related Stories
#khushbu | 'ദൈവത്തിൽ നിന്നുള്ള ദിവ്യാനു​ഗ്രഹം'; നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

Oct 3, 2023 10:33 PM

#khushbu | 'ദൈവത്തിൽ നിന്നുള്ള ദിവ്യാനു​ഗ്രഹം'; നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

ഈ ഒരു ഭാ​ഗ്യം ലഭിച്ചതിലും ഈ ബഹുമതി നൽകി അനു​ഗ്രഹിച്ചതിലും ക്ഷേത്രത്തിലെ എല്ലാവരോടും നന്ദി...

Read More >>
#laljose  |  ആദ്യം പരിഗണിച്ചത് ആ നടിയെ , പക്ഷെ നടിക്കൊപ്പമുള്ളവരുടെ ചെലവും എടുക്കണം; തുറന്ന് പറഞ്ഞ്  ലാൽ ജോസ്

Oct 3, 2023 03:33 PM

#laljose | ആദ്യം പരിഗണിച്ചത് ആ നടിയെ , പക്ഷെ നടിക്കൊപ്പമുള്ളവരുടെ ചെലവും എടുക്കണം; തുറന്ന് പറഞ്ഞ് ലാൽ ജോസ്

അവർ തൊട്ട് മുമ്പ് അഭിനയിച്ച സിനിമയിൽ വാങ്ങിയ പൈസ എത്രയാണെന്ന് നമുക്കറിയാം. ആ പൈസയോ...

Read More >>
#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍

Oct 3, 2023 03:32 PM

#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍

ടെന്‍ഷനടിച്ചിരിക്കുന്ന സമയത്ത് റിലാക്‌സ് ചെയ്യാന്‍ സിനിമ കണ്ടിരുന്നവരെക്കൊണ്ട് ഇന്റര്‍വ്യു കാണിക്കാന്‍ ശീലിപ്പിച്ച താരമാണ്...

Read More >>
#Prithviraj  |  ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

Oct 3, 2023 03:07 PM

#Prithviraj | ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ്...

Read More >>
#death |  നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Oct 3, 2023 08:18 AM

#death | നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ്...

Read More >>
Top Stories