'മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം'; പൃഥ്വിരാജ്

'മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം'; പൃഥ്വിരാജ്
Oct 24, 2021 08:18 PM | By Susmitha Surendran

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. താരത്തിന്റെ ഇപ്പോഴത്തെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആണ് ചര്‍ച്ചയാകുന്നത് . മുല്ലപ്പെരിയാര്‍ ഡാം (Mullaperiyar dam) പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് (Prithviraj). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം. ''വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല.

രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം''- പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അപകടം ബോധ്യപ്പെടുത്തുന്ന ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. പൃഥ്വിരാജിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേര്‍ കമന്റ് ചെയ്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചര്‍ച്ചയുയര്‍ന്നിരുന്നു. 142 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 125 വര്‍ഷം മുമ്പ് നിര്‍മിച്ച ഡാം കാലപ്പഴക്കം കാരണം ബലക്ഷയം നേരിടുന്നുണ്ടെന്നും കേരളത്തിന് അപകടമാണെന്നും വാദങ്ങള്‍ ഉയര്‍ന്നു.

'Mullaperiyar Dam should be demolished'; Prithviraj

Next TV

Related Stories
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
 മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

Jan 23, 2026 01:03 PM

മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ...

Read More >>
ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

Jan 23, 2026 11:37 AM

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ...

Read More >>
തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Jan 23, 2026 10:10 AM

തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ...

Read More >>
Top Stories