'ആനന്ദം' ഫെയിം വിശാഖ് വിവാഹിതനാകുന്നു

'ആനന്ദം' ഫെയിം വിശാഖ് വിവാഹിതനാകുന്നു
Oct 22, 2021 12:48 PM | By Susmitha Surendran

 മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് വിശാഖ് . ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടനാണ് വിശാഖ് നായര്‍ . കുപ്പി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിശാഖ് നായര്‍ എത്തിയിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ വിശാഖ് നായര്‍ക്കായിട്ടുണ്ട്.

ആനന്ദം എന്ന തന്റെ ചിത്രം റിലീസായിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസം വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് വിശാഖ് നായര്‍. വലിയ സന്തോഷം പങ്കുവയ്ക്കുന്നു. ജനപ്രിയ നായരാണ് വധു. ഞങ്ങള്‍ വിവാഹിതരാകുന്നു. എല്ലാവരുടെയും പ്രാര്‍ഥനകളും അനുഗ്രവും ആശംസകളും ഉണ്ടാകണം എന്നും വിശാഖ് നായര്‍ എഴുതുന്നു.

എപ്പോഴായിരിക്കും വിവാഹം നടക്കുകയെന്ന് വിശാഖ് നായര്‍ അറിയിച്ചിട്ടില്ല. വധു ജനപ്രിയ നായര്‍ക്കൊപ്പമുള്ള ഫോട്ടോയും വിശാഖ് നായര്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകരും സുഹൃത്തുക്കളുമൊക്കെ വിശാഖിന് ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആനന്ദം എന്ന ഹിറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2016 ഒക്ടോബര്‍ 21ന് ആണ്.

വിശാഖിന്റെ മാനറിസങ്ങള്‍ ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ചങ്ക്‍സ്, മാച്ച്‍ബോക്സ്, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ്, കുട്ടിമാമ തുടങ്ങിയവയിലും വിശാഖ് നായര്‍ വേഷമിട്ടിട്ടുണ്ട്. വിശാഖ് നായരുടേതായി ചിരിയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

'Anandam' fame Visakh gets married

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

Jan 14, 2026 11:31 AM

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

"ഡർബി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ്...

Read More >>
Top Stories










News Roundup