ആ മാറ്റം അമ്പരപ്പിച്ചു, 15 ദിവസം കൊണ്ട് സംഭവിച്ചത്!

ആ മാറ്റം അമ്പരപ്പിച്ചു, 15 ദിവസം കൊണ്ട് സംഭവിച്ചത്!
Oct 22, 2021 11:28 AM | By Susmitha Surendran

അവതാരകയായ മീര അനിലിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഗംഭീരമായ മേക്കോവറായിരുന്നു മീര അനില്‍ നടത്തിയത്. വസ്ത്രധാരണത്തിലും ഹെയറിലും മാത്രമല്ലായിരുന്നു മാറ്റം. പൊതുവെ തടിച്ചിരുന്ന താന്‍ മെലിഞ്ഞതിനെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്.

യൂട്യൂബ് ചാനലിലൂടെയായിരുന്നു വര്‍ക്കൗട്ടിനെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ഭര്‍ത്താവ് വിഷ്ണുവിനൊപ്പം ചേര്‍ന്നായിരുന്നു മീര വര്‍ക്കൗട്ടും ഡയറ്റും തുടങ്ങിയത്. ഡയറ്റീഷ്യന്‍ പറഞ്ഞുതരുന്ന കാര്യങ്ങളെല്ലാം ചെയ്തിരുന്നു. അതേ പോലെ തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും മീര വീഡിയോയിലൂടെ കാണിച്ചിരുന്നു.

വെയ്റ്റ്‌ലോസ് ജേണി ചെയ്യാന്‍ പറ്റുമോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. അങ്ങനെയാണ് ഈ വീഡിയോ ചെയ്യുന്നത്. മുന്‍പ് കോമഡി സ്റ്റാര്‍സ് കണ്ടവര്‍ക്ക് ശരിക്കും മനസ്സിലാവും ഇപ്പോഴത്തെ മാറ്റം. കല്യാണമൊക്കെ ആയ സമയത്താണ് വെയ്റ്റ് ലോസിനെക്കുറിച്ച് സീരിയസായി ചിന്തിച്ചത്.

ശരിക്കും പറഞ്ഞാല്‍ നല്ല ഫുഡിയാണ്. ഭക്ഷണം മുന്നില്‍ വെച്ചാല്‍ പിന്നെ അത് കഴിച്ചിട്ടേയുള്ളൂ എന്തും. അങ്ങനെയുള്ളയാളാണ്. അങ്ങനെ എന്‍ജോയ് ചെയ്ത് ഫുഡ് കഴിച്ചിരുന്നയാളാണ്. തന്റെ ഒരു ദിവസത്തെ ഡെയ്‌ലി റൂട്ടീനായിരുന്നു മീര പങ്കിട്ടത്. ഒറ്റയ്ക്ക് ചെയ്യാന്‍ മടിയായതിനാല്‍ രണ്ടാള്‍ക്കും ചേര്‍ന്ന് ഹെല്‍ത്തി ലൈഫ് തുടങ്ങാമെന്ന് പറഞ്ഞ് വിഷ്ണുവിനെക്കൂടി കൂടെക്കൂട്ടുകയായിരുന്നു മീര.

രാവിലെ വെയ്റ്റ് ചെക്ക് ചെയ്യാറുണ്ട്. 15 ദിവസം കൊണ്ട് തനിക്കും വിഷ്ണുവിനുമുണ്ടായ മാറ്റം കൃത്യമായി കാണിച്ചിരുന്നു മീര. മെനുവിലെ ഭക്ഷണവും നടത്തവും വ്യായാമവുമെല്ലാം ചെയ്യുന്നതെല്ലാം മീര വീഡിയോയില്‍ കാണിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണമെന്ന് പറഞ്ഞ് എന്നെ ഓര്‍മ്മിപ്പിച്ചയാളാണ് പ്രിയാമണിയെന്ന് മീര അനില്‍ പറഞ്ഞിരുന്നു. 15ാമത്തെ ദിവസം വെയ്റ്റ് നോക്കിയതിന്റെ റിസല്‍ട്ടിനെക്കുറിച്ചും മീര പറഞ്ഞിരുന്നു.

3 കിലോയോളമാണ് മീര കുറഞ്ഞത്. കൃത്യമായി ഫോളോ ചെയ്തതിനാല്‍ 3 കിലോ കുറഞ്ഞിട്ടുണ്ട്. വിവാഹസമയത്ത് വിഷ്ണു 80 ആയിരുന്നു. വിരുന്നൊക്കെ കഴിഞ്ഞ് നല്ല വണ്ണം വെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 ലേക്ക് എത്തിയിരിക്കുകയാണ്. 4 കിലോയോളമാണ് വിഷ്ണു കുറഞ്ഞത്.

മേക്കപ്പൊന്നുമില്ലാതെ കാണാനാണ് ഭംഗി, ശരിക്കും പ്രചോദനമേകുന്ന വീഡിയോ, വിഷ്ണുവിനെക്കൂടി സംസാരിപ്പിച്ച് തുടങ്ങണം. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കഴിച്ച് നന്നായി വര്‍ക്കൗട്ട് ചെയ്തത് ഇഷ്ടമായി. ഞങ്ങളും 15 ദിവസത്തെ റിസല്‍ട്ട് അറിയാനായി കാത്തിരിക്കുകയായിരുന്നു. തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെയുണ്ടായിരുന്നത്.


That change came as a shock, in 15 days!

Next TV

Related Stories
ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

Nov 27, 2021 08:37 PM

ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

വീട്ടിലേക്കുപോയ അപർണയും ഹരിയും തിരികെ സാന്ത്വനം വീട്ടിലേക്ക് എത്തില്ലേ എന്നതാണ് പരമ്പരയിലെ പ്രധാന ചോദ്യം....

Read More >>
പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

Nov 27, 2021 12:04 PM

പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ...

Read More >>
'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

Nov 26, 2021 10:29 PM

'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന്...

Read More >>
നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

Nov 26, 2021 09:58 PM

നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

ഇപ്പോഴിതാ നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ശ്രദ്ധ...

Read More >>
അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

Nov 26, 2021 01:53 PM

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു വിവാഹിതനായിട്ടില്ല ,പക്ഷേ ഇത് നാലാമത്തെ ആണെന്ന് തുറന്നു പറഞ്ഞ് റെയ്ജന്‍...

Read More >>
'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

Nov 26, 2021 08:45 AM

'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രിയദര്‍ശന്‍...

Read More >>
Top Stories