---
title: "ഡോക്യുമെന്ററി  'മുൻപേ നടന്നവൻ' മുഖ്യമന്ത്രി പ്രകാശനം ചെയ്തു"
english_title: "The Chief Minister released a documentary titled 'Munpe nadannavan'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/63983/the-chief-minister-released-a-documentary-titled-munpe-nadannavan"
published_at: "2022-08-25T11:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63071279bf6f8_munpe_nadannavan.jpg"
keywords: []
---

# ഡോക്യുമെന്ററി  'മുൻപേ നടന്നവൻ' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

> **Lead Summary:** നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ'മുൻപേ നടന്നവൻ' എന്ന ഡോക്യുമെന്ററി, കേരള നിയമസഭ മന്ദിരത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

## Article Content

നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ'മുൻപേ നടന്നവൻ' എന്ന ഡോക്യുമെന്ററി, കേരള നിയമസഭ മന്ദിരത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

> ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചും അദ്ദേഹം നടത്തിയ നവോത്ഥാന സമരങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയാണ് യു.കെ.ശ്രീജിത്ത് ഭാസ്കർ സംവിധാനം നിർവ്വഹിച്ച "മുൻപേ നടന്നവൻ " .

**

ശ്രീനാരായണ ഗുരുദേവൻ ജനിക്കുന്നതിനും നാല് വർഷം മുൻപേ ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങൾക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും തുടർന്ന് മാറ് മറക്കൽ സമരം, അച്ചിപ്പുടവ സമരം, മുക്കുത്തി സമരം,വഴി നടക്കൽ സമരം, കർഷക സമരം, മിശ്രഭോജനം, മിശ്രവിവാഹം, മെതിയടി സമരം തുടങ്ങി ഇരുപതോളം നവോത്ഥാന സമരങ്ങൾ നടത്തിയ മഹദ് വ്യക്തിയാണ് അദ്ദേഹം.

കേരളീയ നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷിയും ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. മധ്യ തിരുവിതാംകൂറിൽ ജനിച്ച ഒരു നവോത്ഥാന നായകനെത്തേടി കോഴിക്കോട് വടകരയിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ആറ് വർഷത്തിലധികമായുള്ള അന്വേഷണങ്ങൾക്കിടയിൽ കൃഷി മന്ത്രി പി.പ്രസാദ്,എം.ജി.എസ് നാരായണൻ, കെ.കെ.എൻ കുറുപ്പ്, വേലായുധൻ പണിക്കശ്ശേരി, സുനിൽ പി.ഇളയിടം, പി.ഹരീന്ദ്രനാഥ്, അജയ് ശേഖർ, സുരേഷ് എസ്.പി.എൽ എന്നിവരെ കൂടാതെ വേലായുധപ്പണിക്കരുടെ പിൻതലമുറക്കാരെയും നാട്ടുകാരെയും,നാടൻ പാട്ടുകാരെയും കോർത്തിണക്കിയ ദൃശ്യാവിഷ്കാരമാണ് ' മുൻപേ നടന്നവൻ.' രാഗേഷ് രാഘവ്,വിനീത്, ജിജു ചന്ദ്രൻ, ജിബിൻ ലാൽ എന്നിവരാണ് ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ.

നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ​ഗാര്‍ഡന്‍സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. നവാഗതനായ ചാര്‍ലി ഡേവിസ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി സെപ്റ്റംബര്‍ 2 ആണ്.

അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം.

സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്, എഡിറ്റിംഗ് സജിത്ത് ഉണ്ണികൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63983/the-chief-minister-released-a-documentary-titled-munpe-nadannavan)