ഹാരി പോര്‍ട്ടര്‍ സിനിമ സിനിമയായിട്ടായിരുന്നു ഞാന്‍ കണ്ടത്, പക്ഷെ അതൊക്കെ എന്‍റെ ജീവിതത്തിലുമുണ്ടായി

ഹാരി പോര്‍ട്ടര്‍ സിനിമ സിനിമയായിട്ടായിരുന്നു ഞാന്‍ കണ്ടത്, പക്ഷെ അതൊക്കെ എന്‍റെ  ജീവിതത്തിലുമുണ്ടായി
Oct 21, 2021 01:48 PM | By Susmitha Surendran

ഒരു കാലത്ത് മലയാള സിനിമാ രംഗത്തെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു മോഹിനി. നല്ല നല്ല വേഷങ്ങള്‍ സമ്മാനിച്ച താരം . പഞ്ചാബി ഹൗസ് എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം അത്രപെട്ടന്ന്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല . ഇപ്പോള്‍ കുറച്ച് കലാങ്ങളായി അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയണെങ്കിലും പ്രേക്ഷകര്‍ക്ക് മോഹിനി എന്നും പ്രിയപ്പെട്ടവള്‍ തന്നെ . താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യം ആണ് .

സോഷ്യല്‍ മീഡിയകളില്‍ ഒന്നം സജീവമല്ല താരം . മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന നിരവധി താരങ്ങള്‍ ഇന്ന്‍ ഉണ്ട് . അവരില്‍ പ്രേക്ഷര്‍ക്ക്  മോഹിനിയുടെ വിശേഷങ്ങളറിയാന്‍ വളരെ താല്‍പര്യം ആണ് .  എന്നാല്‍ ഈ ഇടയായി ശ്രദ്ധേയമാകുന്നത് നടി മോഹിനിയുടെ പുതിയ വിശേഷങ്ങളാണ് .

സിനിമയില്‍ സജീവമല്ലെങ്കിലും നടി മോഹിനി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. താരം ക്രിസ്തുമതം സ്വീകരിച്ച് പേരു മാറ്റിയതൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്ന പേര് സിനിമയില്‍ എത്തിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്.

ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു. രോഗവും വന്നു. താന്‍ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊന്നും പ്രാര്‍ത്ഥിച്ചിച്ചിട്ടും പൂജകള്‍ ചെയ്തിട്ടും മാറിയില്ല. തന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. ‘ദൈവമേ എന്നെ രക്ഷിക്കൂ’ എന്നാണ് താന്‍ പറഞ്ഞത്. വേറെ മതത്തിലെ ഇവരെന്തിനാണ് വന്നതെന്ന് താന്‍ ചിന്തിച്ചു.

അപ്പോള്‍ തന്റെ വീട്ടിലുള്ള ഇന്ദ്ര എന്ന പെണ്‍കുട്ടിയാണ് ജീസസിന് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ഇല്ലെന്നും അതെല്ലാം നമുക്കാണെന്നും പറയുന്നത്. ബൈബിളും സഭകളെ കുറിച്ചുമെല്ലാം താന്‍ തന്നെ പഠിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. ഹാരി പോര്‍ട്ടര്‍ സിനിമ സിനിമയായിട്ടായിരുന്നു താന്‍ കണ്ടത്. പക്ഷെ അതൊക്കെ തന്റെ ജീവിതത്തിലുമുണ്ടായി.

ആരോ കഴുത്ത് ഞെരിക്കുന്നത് പോലെ തോന്നും. ദേഹത്ത് മാന്തും. അര്‍ദ്ധരാത്രി കതക് മുട്ടുന്നത് പോലെ തോന്നും. അതിന്റെ ഉത്തരം തേടി. ഒരു ജ്യോത്സനാണ് ഒരാള്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്ന് പറയുന്നത്. താനത് വിശ്വസിച്ചില്ല. പല പൂജാരികളേയും കണ്ടു. രക്ഷപ്പെടാന്‍ പറ്റില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഒന്നിനും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്.

ജീവിതമാകെ മാറി. ആര്‍ത്തറൈറ്റൈസ് മാറി, സ്‌പോണ്ടുലോസസ് മാറി, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനമാണ്. എന്നാല്‍ ഇന്ന് രാത്രി ഭര്‍ത്താവ് വിളിച്ചിട്ട് നമ്മള്‍ ചെയ്യുന്നത് തെറ്റാണ്. നമുക്ക് നല്ലൊരു മകളുണ്ട്. നമ്മള്‍ പിരിയാന്‍ പാടില്ലെന്ന് പറഞ്ഞു, രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയില്‍ വച്ച് വീണ്ടും വിവാഹം കഴിച്ചു, ഇങ്ങനെ ജീവിതം മുഴുവന്‍ മാറി എന്നാണ് മോഹിനി ഒരു അഭിമുഖത്തില്‍ പറയുന്നത്.

I saw it as a Harry Porter movie

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-