പ്രേമിച്ചിരുന്ന സമയത്തെ അതേ തീവത്ര ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിനുണ്ട്; ജയസൂര്യ

പ്രേമിച്ചിരുന്ന സമയത്തെ അതേ തീവത്ര ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിനുണ്ട്; ജയസൂര്യ
Oct 21, 2021 11:53 AM | By Susmitha Surendran

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ .' ഊമപെണ്ണിന് ഉരിയാട പയ്യന്‍'  എന്നാ സിനിമയിലൂടെയാണ് ജയസൂര്യ മലയാള സിനിമ രംഗത്തേക്ക് കടന്ന് വന്നത് . പിന്നീട് അങ്ങോട്ട്‌ നിരവധി സിനിമകള്‍ താരത്തിന്‌ സ്വന്തമായി . അഭിനയിച്ച കഥാപാത്രങ്ങള്‍ ഒക്കെയും അത്രയേറെ പ്രിയപ്പെട്ടതാണ് . വ്യത്യസ്ഥ കഥാപത്രങ്ങളാണ് മലയാള സിനിമയ്ക്ക് താരം സമ്മാനിച്ചത് .മറ്റൊരു സന്തോഷം കൂടി താരത്തെ തേടി എത്തിയിരിക്കുകയാണ് . മികച്ച നടനുള്ള പുരസ്കാരം . 'വെള്ളം ' സിനിമയിലെ മറ്റൊരു മനം കവര്‍ന്ന അഭിനയത്തിന് . 

ഇപ്പോഴിതാ ജയസൂര്യയുടെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത് . അവതാരകനായി ജോലി ചെയ്തിരുന്ന സമയത്താണ് ജയസൂര്യയും സരിതയും പ്രണയത്തിലാവുന്നത്. സിനിമയുടെ പടവുകള്‍ ജയസൂര്യ ഒന്നൊന്നായി കരുമ്പോള്‍ ശക്തമായ പിന്തുണയുമായി സരിതയും ഒപ്പമുണ്ട്. ഇടയ്ക്ക് ഭര്‍ത്താവിന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തിരുന്നു സരിത. പരസ്പര വിശ്വാസമുണ്ടെങ്കില്‍ കുടുംബജീവിതം എന്നും സന്തോഷകരമായിരിക്കുമെന്ന് ജയസൂര്യ പറയുന്നു.  ഒരു  അഭിമുഖത്തിനിടയിലായിരുന്നു ജയസൂര്യ വിശേഷങ്ങള്‍ പങ്കിട്ടത്.

ഞാന്‍ ടെന്‍ഷനടിച്ചാലും എന്നെ കൂളാക്കുന്ന ആളെന്നാണ് സരിത ജയസൂര്യയെക്കുറിച്ച് പറഞ്ഞത്. പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് ജയന്‍. ഇത്രയും സംസാരിക്കാന്‍ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരും തന്റെ രീതി അനുകരിച്ച് തുടങ്ങിയെന്നും ജയസൂര്യ പറയുന്നു. അത് പോലെ തന്നെ ഷൂട്ട് കഴിഞ്ഞെത്തിയാല്‍ ഭാര്യയേയും മക്കളേയും കൂട്ടി പുറത്ത് പോവുന്ന പതിവുണ്ട് ജയസൂര്യയ്ക്ക്.

ഡ്രൈവിന് പോവുമ്പാള്‍ മക്കള്‍ക്ക് ഐസ്‌ക്രീമൊക്കെ മേടിച്ച് കൊടുക്കും. തിരിച്ച് വരുമ്പോഴേക്കും കാറില്‍ കിടന്ന് അവര്‍ ഉറങ്ങും. തന്റെ നൈറ്റ് ഡ്രൈവ് സുഹൃത്തുക്കള്‍ക്കും ഇഷ്ടമാണ്. അവരും ഇതേ പോലെ കുടുംബത്തിനൊപ്പം പോവാറുണ്ട്. കൊച്ചിയിലുണ്ടെങ്കില്‍ പൃഥ്വിയും ഇതേ പോലെ പോവാറുണ്ടെന്ന് ജയസൂര്യ പറയുന്നു.

പ്രേമിച്ചിരുന്ന സമയത്തുള്ള അതേ  തീവ്രത ഇപ്പോഴും ഇവരുടെ ബന്ധത്തിലുണ്ട്. പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവും. അതേ പോലെ തന്നെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി എന്നും ശ്രദ്ധിക്കാറുണ്ട് ജയസൂര്യ. പെട്ടെന്ന് എടുത്തചാടി തീരുമാനമെടുക്കുന്ന സ്വഭാവമായിരുന്നു മുന്‍പത്തേത്. അതൊക്കെ ഇപ്പോള്‍ മാറി.

പരാജയങ്ങളില്‍ തളരാതെ അതിന്റെ കാരണം അന്വേഷിച്ച് തിരുത്താറുണ്ട്. പരാജയങ്ങളില്‍ നിന്നും പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. തന്റെ ശരികള്‍ക്കൊപ്പമായി സരിതയും ഉണ്ടാവാറുണ്ട്. അഭിനയവും നിര്‍മ്മാണവും മാത്രമല്ല എഴുത്തിലും താല്‍പര്യമുണ്ട് ജയസൂര്യയ്ക്ക്. അടുത്ത ശ്രമം അതിനാണെന്നുമായിരുന്നു ജയസൂര്യ അഭിമുഖത്തില്‍ പറഞ്ഞത്. 


Now Jayasurya's interview is getting attention

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories










News Roundup