ഷോള്‍ ധരിക്കും പോലെ കൂറ്റൻ പാമ്പിനെയുമിട്ട് സ്ത്രീ; വീഡിയോ ഇതാ

ഷോള്‍ ധരിക്കും പോലെ കൂറ്റൻ പാമ്പിനെയുമിട്ട് സ്ത്രീ; വീഡിയോ ഇതാ
Aug 15, 2022 08:34 AM | By Divya Surendran

നിത്യവും ധാരാളം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നതും ആകാറുണ്ട്. പ്രത്യേകിച്ച് മനുഷ്യരും വന്യമൃഗങ്ങളോ, ജീവികളോ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന വീഡിയോകളെല്ലാം ഈ രീതിയില്‍ നമ്മളെ ഏറെ അതിശയപ്പെടുത്താറുണ്ട്.

Advertisement

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. കഴുത്തില്‍ ഒരു ഷോള്‍ അണിഞ്ഞിരിക്കുന്നത് പോലെ അത്രയും നിസാരമായ കൂറ്റനൊരു പാമ്പിനെയും വച്ച് നടക്കുന്ന സ്ത്രീയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. കണ്ടവരെല്ലാം ഇവരുടെ കായികബലത്തെ കുറിച്ചാണ് അത്ഭുതപ്പെടുന്നത്. അത്രമാത്രം വലുപ്പമുള്ള പാമ്പാണിത്.

ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തിക്ക് താങ്ങുന്നതിലും അധികം കനം വരും ഈ പെരുമ്പാമ്പിന്. അതിനെ ലാഘവത്തോടെ എടുത്ത് തോളത്തിട്ട് നടക്കുയാണിവര്‍. ഇതിന് ചില്ലറ ആരോഗ്യം പോരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ധൈര്യത്തോടെ പാമ്പിനെ കൈകാര്യം ചെയ്യുന്നുവെന്നതിന് പുറമെ ഇതിനുള്ള കായികമായ കഴിവ് കൂടി വേണമല്ലോ.

രണ്ടും ഒരുപോലെയുള്ള സ്ത്രീക്ക് അഭിനന്ദനങ്ങള്‍ ഏറെയാണ് ലഭിക്കുന്നത്. കാലിഫോര്‍ണിയയിലെ 'റെപ്റ്റൈല്‍ സൂ'വില്‍ നിന്നുള്ളതാണ് വീഡിയോ. ഉരഗങ്ങളുടെ സവിശേഷമായ ശേഖരമാണ് 'റെപ്റ്റൈല്‍ സൂ'വിലുള്ളത്. ഇത് വീഡിയോയിലും വ്യക്തമാണ്. ഇവിടെ തന്നെയുള്ള പെരുമ്പാമ്പാണിത്. കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ കൗതുകപൂര്‍വം ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.


A woman with a huge snake as if wearing a shawl; Here is the video

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories