മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകൻ ബന്ധം: തുറന്ന് പറഞ്ഞ് ഫുക്രു

മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകൻ ബന്ധം: തുറന്ന് പറഞ്ഞ്  ഫുക്രു
2022-08-11T12:23:00 | By Susmitha Surendran

മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകൻ ബന്ധമെന്ന് ബിഗ് ബോസ് താരം ഫുക്രു. ശരിയല്ലാത്ത ഒരു ബന്ധം താനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കുമെന്നും ഫുക്രു പരസ്യമായി വെല്ലുവിളിച്ചു.

പുതുതായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഫുക്രുവിന്റെ വെല്ലുവിളി. സ്വന്തം പേരിൽ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് ഫുക്രു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.



“തന്റെ ജീവിതത്തിൽ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാൾ മുതൽ താൻ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങൾ വന്നിട്ടുള്ളത്. താൻ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാൽ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്.

അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും തന്റെ കമ്യൂണിക്കേഷന്റെ പ്രശ്നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരു ബന്ധം താനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളിൽ അങ്ങനൊരു ഫീലിങ്സ് ഉണ്ടായിരുന്നെന്ന് നിങ്ങൾ തെളിയിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നതെന്തും താൻ ചെയ്യാമെന്നും ഫുക്രു പറഞ്ഞു. തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.



എന്നാൽ ആളുകൾ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു.

മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു. മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാൻ സംസാരിച്ചത് നിങ്ങൾക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്.



മഞ്ജുമ്മയുടെ പേരിൽ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതിൽ ഒരു തുള്ളി പോലും സത്യമില്ല. അതേ സമയം തന്റെ ജീവിതത്തിൽ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണെന്നും ഫുക്രു കൂട്ടിച്ചേർത്തു.

ഇതെന്താണ് സാധനമെന്ന് മനസിലായോ? വൈറലായി ഫോട്ടോ


നമുക്കറിയാത്തതും കേട്ടുകേള്‍വി പോലുമില്ലാത്തതുമായി എന്തെന്തെല്ലാം കാര്യങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയ വഴി നമ്മെ തേടിയെത്തുന്നത്. ചിലത് വീഡിയോകളാകാം. ചിലത് വെറും ചിത്രങ്ങളാകാം. അങ്ങനെ ചുരുങ്ങിയ വിവരങ്ങളില്‍ കൂടിയാണെങ്കിലും പുതിയ അറിവുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം എന്നും നേടുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നൊരു ചിത്രമാണിത്. കണ്ടാല്‍ എന്താണെന്ന് ഒറ്റനോട്ടത്തിലൊന്നും മനസിലാക്കാൻ സാധിക്കാത്ത ചിത്രം തന്നെയിത്. എന്തായാലും വെള്ളം കാണുമ്പോള്‍ ഇത്, കടല്‍ജീവിയോ വെള്ളത്തില്‍ കഴിയുന്ന ജീവിയോ ആണെന്ന് ഊഹിക്കാം, അല്ലേ? ഊഹം ശരിതന്നെ. കടല്‍ജീവിയായ ഒരിനം ജെല്ലിഫിഷ് ആണിത്.

ചത്ത്, തീരത്തടിഞ്ഞ ജെല്ലി ഫിഷിന്‍റെ അസാധാരണമായ വലുപ്പം തന്നെയാണ് ഏവരെയും കൗതുകത്തിലാക്കുന്നത്. സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോ ആണിത്. എന്നാലിപ്പോള്‍ എങ്ങനെയൊക്കെയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചത്ത ശേഷം, അല്‍പം ചീഞ്ഞ അവസ്ഥയിലാണ് ജെല്ലി ഫിഷുള്ളത്. ഇതിന്‍റെ വലുപ്പം കാണിക്കാൻ വേണ്ടി, ഒരു സ്ത്രീ ഇതിന് തൊട്ടടുത്തായി തന്‍റെ പാദം നീട്ടിവച്ചിരിക്കുന്നു. അങ്ങനെയാണ് ജെല്ലി ഫിഷിന്‍റെ വലുപ്പം നമുക്ക് വ്യക്തമാകുന്നത്. ദക്ഷിണ കൊറിയയിലെ ഇന്‍കിയോണ്‍ എന്ന തീരത്ത് വച്ച് 2008ല്‍ പകര്‍ത്തിയതാണത്രേ ഈ ഫോട്ടോ.

1-1.5 മീറ്റര്‍ വീതിയുള്ള വമ്പൻ ജെല്ലി ഫിഷ്, നോമുറാസ് ജെല്ലിഫിഷ് എന്നറിയപ്പെടുന്ന ഇനമാണെന്ന് ജെല്ലി ഫിഷ് വിദഗ്ധനായ ഗില്‍ മാപ്സ്റ്റോണ്‍ പറയുന്നു. ലണ്ടനിലെ 'നാച്വറല്‍ ഹിസ്റ്ററി മ്യൂസിയ'ത്തില്‍ സയന്‍റിഫിക് അസോസിയേറ്റ് ആണ് ഗില്‍. ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ജെല്ലി ഫിഷ് ഇനമായ 'ലയണ്‍സ് മെയിൻ ജെല്ലിഫിഷി'നോളം തന്നെ വലുപ്പം വരുന്ന നോമുറാസ് ജെല്ലി ഫിഷുകള്‍ കാണപ്പെടാറുണ്ടത്രേ.

അങ്ങനെയൊരെണ്ണമാകാം ഇതും എന്നാണ് അനുമാനം. ഈസ്റ്റ് ചൈനയിലും ഇത് കാണപ്പെടാറുണ്ടത്രേ. ഇവയുടെ നീണ്ട 'ടെന്‍റക്കിള്‍' എന്നറിയപ്പെടുന്ന വള്ളി പോലുള്ള ഭാഗങ്ങളില്‍ വിഷം നിറഞ്ഞിരിക്കുന്നു. ഇത് മനുഷ്യരിലേക്ക് എത്തിയാല്‍ ചൊറിച്ചിലും നീരും അടക്കമുള്ള ചെറിയ അസ്വസ്ഥതകള്‍ തുടങ്ങി ജീവൻ പോകുന്ന സാഹചര്യത്തിലേക്ക് വരെയെത്താം.

പൊതുവെ ജെല്ലി ഫിഷുകള്‍ മനുഷ്യരെ അങ്ങോട്ട് കയറി ആക്രമിക്കുന്ന ജീവികളല്ല. എന്നാല്‍ അബദ്ധത്തില്‍ നമ്മള്‍ അവരെ സ്പര്‍ശിച്ചാലും മതി അവ ആക്രമിക്കാൻ. മിക്ക ഇനങ്ങളിലും വിഷം കാണുന്നതാണ്.

അതുകൊണ്ട് തന്നെ ഇവയുള്ള ജലാശയങ്ങളില്‍ ഇറങ്ങാൻ പോലും ആളുകള്‍ മടിക്കാറുണ്ട്. ജെല്ലി ഫിഷിന്‍റെ കടിയേറ്റ് നിരവധി പേര്‍ മരിച്ചിട്ടുമുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Content Highlight: Bigg Boss star Fukru says that Manju Patros and himself have a mother son relationship.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup