സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി; സംവിധായകൻ

സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി; സംവിധായകൻ
Aug 8, 2022 02:12 PM | By Susmitha Surendran

മലയാള സിനിമയുടെ ചരിത്രത്തിൻ മാറ്റത്തിന് തുടക്കം കുറിച്ച സംവിധായകനാണ് തുളസിദാസ്‌. മോഹൻലാൽ മമ്മൂട്ടി തരംഗത്തിൽ മുങ്ങി പോകേണ്ടി ഇരുന്ന മലയാള സിനിമയെ മറ്റു നടന്മാരിലേക്കും കൂടെ എത്തിച്ച സംവിധായകൻ നടൻ മുകേഷിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisement

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. മുകേഷ് സിനിമയിൽ അത്ര സജീവമല്ലാതിരുന്ന സമയത്താണ് താൻ കൗതുക വാർത്ത എന്ന സിനിമ മുകേഷിനെ വെച്ച് ചെയ്തത്.സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി. കൗതുക വാർത്തകൾക്ക് ശേഷമാണ് താൻ മിമിക്സ് പരേഡ് എന്ന ചിത്രം ചെയ്യുന്നത്. കൗതുക വാർത്ത ചെയ്യുന്ന സമയത്ത് തന്നെ താൻ തൻ്റെ അടുത്ത ചിത്രത്തിന്റെ അഡ്വവാൻസ് മുകേഷിന് നൽകിയിരുന്നു.

എന്നാൽ കൗതുക വാർത്ത ഹിറ്റായതോടെ അടുത്ത ചിത്രത്തിനെപ്പറ്റി സംസാരിക്കാൻ താൻ മുകേഷിന്റെ വീട്ടിൽ ചെന്നു. അന്ന് വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത്. ആദ്യം തന്നെ തന്റെ പ്രതിഫലം ചോദിച്ച മുകേഷ്, തനിക്ക് മറ്റ് വലിയ സംവിധായകരിൽ നിന്ന് വന്ന ഓഫറുകളും അവരോടൊപ്പം സിനിമ ചെയ്യാനാണ് താൽപര്യമെന്നും പറഞ്ഞു.അത് ശരിക്കും ബുദ്ധിമുട്ടായ താൻ അന്ന് മുകേഷിനെ ചീത്ത പറഞ്ഞിട്ടാണ് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് സി​ദ്ധിഖ്, ജ​ഗദീഷ് എന്നിവരെ വെച്ച് ആ സിനിമ പ്ലാൻ ചെയ്തു. നിർമ്മാതാവിനും അഭിനേതാക്കൾക്കും സിനിമ വിജയമാകുമോ എന്ന സംശയം നന്നായിട്ടുണ്ടായിരുന്നു.അവസാനം സിനിമ പരാജയപ്പെട്ടാൽ അടുത്ത പടം താൻ ഫ്രീയായി ചെയ്തുകൊടുക്കണം എന്ന കരാറിലാണ് അന്ന് ആ സിനിമ ചെയ്തത്. സിനിമ ഹിറ്റാകുകയും നൂറ് ദിവസം ഓടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഫഹദ് ഫാസിൽ ചിത്രം 'മലയൻകുഞ്ഞ്' ഇനി ഒടിടിയിൽ


ഫഹദ് ഫാസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'മലയൻകുഞ്ഞ്'(Malayankunju). നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയൻകുഞ്ഞ് ഓഗസ്റ്റ് 11ന് ഒടിടിയിൽ എത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും.


30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് മലയൻകുഞ്ഞ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഫഹദിന്റെ മറ്റൊരു മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.

രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍.


As the movie became a hit, Mukesh's character also changed; Director

Next TV

Related Stories
 മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

Sep 28, 2022 10:57 PM

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക...

Read More >>
 ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

Sep 28, 2022 10:50 PM

ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്....

Read More >>
പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

Sep 28, 2022 10:47 PM

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍...

Read More >>
'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

Sep 28, 2022 10:30 PM

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ്...

Read More >>
ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

Sep 28, 2022 03:14 PM

ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ...

Read More >>
ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

Sep 28, 2022 02:25 PM

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചായിരുന്നു അജുവിന്റെ പ്രതികരണം....

Read More >>
Top Stories