സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഋതു മന്ത്രയുടെ വിവാഹ ഫോട്ടോ

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഋതു മന്ത്രയുടെ വിവാഹ ഫോട്ടോ
Aug 8, 2022 12:05 PM | By Susmitha Surendran

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി പേരുണ്ട്. ഇതില്‍ ചിലരുടെ മുഖം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിക്കും. അതിപ്പോള്‍ വളരെ നേരത്തെ തന്നെ ഷോയില്‍ നിന്ന് പുറത്തായവര്‍ ആണെങ്കില്‍ പോലും. മലയാളം ബിഗ് ബോസ് സീസണ്‍ മൂന്നിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഋതു മന്ത്ര.

തുടക്കത്തില്‍ ആള് കുറച്ച് പുറകോട്ട് ആയിരുന്നുവെങ്കിലും പകുതി എത്തിയതോടെ ശക്തമായ മത്സരാര്‍ത്ഥിയിലേക്ക് എത്താന്‍ ഋതുവിന് സാധിച്ചു. പുറത്ത് വലിയ സപ്പോര്‍ട്ട് തന്നെ ഋതുമന്ത്രക്ക് ഉണ്ടായിരുന്നു. പുറത്തുവന്ന ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു. ചില സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്. മോഡല്‍ രഗംത്തും തിളങ്ങിയിട്ടുണ്ട് ഈ താരം.



ബിഗ് ബോസ് വീട്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലും പുറത്തുനിന്ന് ചില വിവാദങ്ങളിലും ഋതു മന്ത്ര പെട്ടു. യുവനടനും മോഡലുമായ ജിയ ഇറാനിയാണ് താനും ഋതുവും പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

നിമിഷ നേരം കൊണ്ട് ഇതെല്ലാം വൈറലായിരുന്നു. പുറത്തിറങ്ങിയ ശേഷവും ഇതേക്കുറിച്ച് വ്യക്തമായി ഒന്നും ഋതുമന്ത്ര പറഞ്ഞില്ല. എന്നാല്‍ എവിടെയും തൊടാതെയുള്ള ചില പ്രതികരണങ്ങള്‍ താരം നടത്തുകയും ചെയ്തു.

ഇപ്പോഴിതാ ഋതുവിന്റെ വിവാഹം കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് .



ക്രിസ്റ്റ്യന്‍ വിവാഹ വേഷത്തില്‍ വരനൊപ്പം ബൊക്കയും പിടിച്ച് പടിക്കെട്ടുകള്‍ കയറി വരുന്ന ഋതുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇളം റോസ് നിറത്തിലുള്ള സിരിയും അതിനോടിണങ്ങുന്ന ആഭരണങ്ങളുമാണ് ഋതു അണിഞ്ഞിരിക്കുന്നത്. വരനും ഇതേ നിറത്തിലള്ള സ്യൂട്ടാണ് ധരിച്ചത്.

ഇത് കല്യാണമല്ലെന്നും ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടാണെന്നും ഉള്ള റിപ്പോര്‍ട്ട് ആണ് ലഭിച്ചത് . ഒരുപക്ഷേ പരസ്യ ചിത്രത്തിന് വേണ്ടിയുള്ള മേക്കപ്പാകാനാണ് സാധ്യത. അതേസമയം ഋതുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്നും വിവാഹത്തെക്കിറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥൻ' മുംബൈയിൽ; വീഡിയോ വൈറൽ


 റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥൻ'(voice of sathyanathan). മലയാളികൾ ആഘോഷമാക്കിയ ഈ ഹിറ്റ് കോംമ്പോ വീണ്ടും സ്ക്രീനിലെത്തുമ്പോൾ ചിരിയുടെ പൂരമാകും സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുനഃരാരംഭിച്ചത്. മുംബൈയിൽ ആണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്.


എന്നാൽ പലകാരങ്ങളാൽ ചിത്രീകരണം താൽകാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.

ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.

റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്.

https://www.facebook.com/DileepOnlineCom/videos/420700930028420/?t=2

കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്–മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ്.


Ritu Mantra's wedding photo is discussed on social media

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-