ഒരിക്കല്‍ കൊച്ചുകുട്ടിയെപ്പോലെ ഞങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; കലാഭവന്‍ ഷാജോണ്‍

ഒരിക്കല്‍ കൊച്ചുകുട്ടിയെപ്പോലെ ഞങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; കലാഭവന്‍ ഷാജോണ്‍
Aug 8, 2022 11:21 AM | By Susmitha Surendran

ഓരോ മലയാളികളുടെ മനസ്സിലും എന്നും ഓർമ്മിക്കപ്പെടുന്ന നടനാണ് കലാഭവൻ മണി . നടന്റെ വേർപാട് മലയാള സിനിമയ്ക്ക് എന്നതുപോലെ മലയാളികൾക്കും തീരാനഷ്ടം തന്നെയാണ് . ഇപ്പോഴിതാ നടൻ കലാഭവന്‍ ഷാജോണ്‍ കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധനേടുന്നത് .

കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. കാന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ഷാജോണ്‍ തന്റെ മനസ്സുതുറന്നത്.



ഷാജോണിന്റെ വാക്കുകള്‍

ഞാന്‍ ഫോണില്‍ വിളിക്കാറൊന്നുമില്ല. അദ്ദേഹത്തിന്റെ പാടിയിലും ഇതുവരെ പോയിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്നൊക്കെ ചോദിച്ചാല്‍ ഹേയ്, അതൊന്നും ഇല്ലടാ, അത് മരുന്നൊന്നും വേണ്ട എന്നാണ് പറയാറുള്ളത്.

തന്റെ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹം ആരേയും അറിയിച്ചിരുന്നില്ല. വഴക്ക് പറഞ്ഞ് അദ്ദേഹം വിഷയം മാറ്റും. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോള്‍ കാണാന്‍ പോയിരുന്നു.

ചെന്നപ്പോള്‍ ഒരാളിങ്ങനെ കിടക്കുകയാണ്, അത് കണ്ടുനില്‍ക്കാനാവുന്ന കാഴ്ചയായിരുന്നില്ല. ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ല.



സ്നേഹമുള്ളവരുടെ കൂടെയേ പുള്ളി ദേഷ്യപ്പെടുകയുള്ളൂ. ഒരിക്കല്‍ അദ്ദേഹത്തിന്റെ വള എന്റെ മൂക്കില്‍ കൊണ്ടപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. വേദന കാരണം ഞാന്‍ ചൂടായി.

പിറ്റേദിവസം ധര്‍മ്മജന്റെ കൈപിടിച്ച് തിരിച്ചപ്പോള്‍ അവനും ചൂടായി. അതുവരെ ഞങ്ങളെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മനുഷ്യനാണ്. സുബി വന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് പറഞ്ഞത്. ഞാന്‍ സ്നേഹം കൊണ്ട് ചെയ്തതല്ലേ, നിങ്ങളെ വേദനിപ്പിക്കാനല്ലെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു അദ്ദേഹം.

സ്നേഹത്തോടെ കടുവക്കുട്ടികൾക്ക് പാൽ നൽകുന്ന ഒറാങ്ങുട്ടൻ; വീഡിയോ


ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് ( Viral Videos ) സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്.

മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മൃ​ഗങ്ങളുടെ പെരുമാറ്റരീതികളും കളിയും കുസൃതികളുമെല്ലാം എപ്പോഴും മനുഷ്യരിൽ കൗതുകമുണർത്താറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്ങുട്ടന്മാർ. മൂന്ന് കടുവക്കുഞ്ഞുങ്ങളെ സ്‌നേഹപൂർവം ലാളിക്കുകയും കളിപ്പിക്കുകയും പാൽ നൽകുകയും ചെയ്യുന്ന ഒറാങ്ങുട്ടന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് തലവനുമായ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒറാങ്ങുട്ടൻ ഒരു കുപ്പിയിൽ നിന്ന് കടുവകൾക്ക് പാൽ കൊടുക്കുന്നതും ഒരു അമ്മയെപ്പോലെ ആലിംഗനം ചെയ്യുന്നതും കാണാം. വീഡിയോയ്ക്ക് താഴേ നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്.

https://twitter.com/i/status/1556178786806145026

വീഡിയോ 90,000-ലധികം പേർ ഇപ്പോൾ തന്നെ കണ്ട് കഴിഞ്ഞു. 5000 ലധികം പേർ വീഡിയോയ്ക്ക് ലെെക്ക് ചെയ്തിട്ടുണ്ട്. മൃഗങ്ങൾ മനുഷ്യനേക്കാൾ വളരെ മികച്ചതാണെന്ന് പലരും കമൻറുകളിടുകയും ചെയ്തു. എല്ലാ ജീവിത രൂപങ്ങളെയും ബന്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തിയാണ് സ്നേഹം. നാമെല്ലാവരും മനുഷ്യരെ മാത്രമല്ല, ദൈവത്തിന്റെ മറ്റ് സൃഷ്ടികളെയും പരിപാലിക്കാൻ തുടങ്ങിയാൽ, നമുക്ക് തീർച്ചയായും ജീവൻ നിലനിർത്താൻ സഹായിക്കാനാകും- ഒരാൾ കമ‍ന്റിട്ടു.

ഇത് മനോഹരമാണ്! അവൻ കുഞ്ഞുങ്ങളുമായി കളിക്കുന്നതും സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അവരോട് സ്നേഹവും വാത്സല്യവും കാണിക്കുന്നതും അതിശയകരമാണെന്നും മറ്റ് ചിലർ കമന്റ് ചെയ്തു. ഇത്തരം കാഴ്ചകൾ വളരെ അപൂർവമാണെന്നാണ് മറ്റൊരു കമന്റ് ചെയ്തതു. ഏറെ വിസ്മയിപ്പിക്കുന്നതാണ് ഈ കാഴ്ച്ച എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.


Actor Kalabhavan Shajon shares his memories of Kalabhavan Mani.

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories










News Roundup