---
title: "രജിസ്റ്റര്‍ മ്യാരേജ് ചെയ്യാമെന്നാണ് കരുതിയത്; സ്‌നേഹയും ശ്രീകുമാറും  പറയുന്നു  "
english_title: "It was thought that the register marriage could be done; Sneha and Sreekumar say"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59643/it-was-thought-that-the-register-marriage-could-be-done-sneha-and-sreekumar-say"
published_at: "2022-08-05T13:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecc76d256f6_SNEHA_AND_SREERAM.jpg"
keywords: []
---

# രജിസ്റ്റര്‍ മ്യാരേജ് ചെയ്യാമെന്നാണ് കരുതിയത്; സ്‌നേഹയും ശ്രീകുമാറും  പറയുന്നു  

> **Lead Summary:** മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. 2019 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പിന്നീട് കുടുംബത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

## Article Content

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. 2019 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പിന്നീട് കുടുംബത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

കളിയല്ല കല്യാണം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചൊക്കെയാണ് ചോദിക്കാറുള്ളത്. തങ്ങളുടെ വിവാഹം പെട്ടെന്ന് പ്ലാന്‍ ചെയ്ത് നടത്തിയതാണെന്നാണ് സ്‌നേഹയും ശ്രീകുമാറും പറയുന്നത്. മാത്രമല്ല കൂട്ടുകാരനില്‍ നിന്നും പറ്റിക്കപ്പെട്ടതിനെ കുറിച്ചും താരങ്ങള്‍ പറയുന്നു. 

**

കല്യാണം രജിസ്റ്റര്‍ മ്യാരേജായി നടത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ പെട്ടെന്നാണ് വീട്ടുകാരുടെ ആഗ്രഹം പറഞ്ഞത്. അമ്പലത്തില്‍ വെച്ച് താലിക്കെട്ട് നടത്തി, ചെറിയൊരു സദ്യയൊക്കെ നടത്താമെന്ന് പറഞ്ഞു. തലേദിവസം വരെ മറിമായത്തിന്റെ ഷൂട്ടിങ്ങ് നടത്തിയതിന് ശേഷമാണ് താന്‍ വിവാഹത്തിന് വേണ്ടി വന്നതെന്നാണ് സ്‌നേഹ പറയുന്നത്. വിവാഹത്തിന്റെ തലേന്ന് രാത്രി പോയി സാരി വാങ്ങി, അന്ന് രാത്രി തന്നെ ബ്ലൗസ് തയിച്ചിട്ടാണ് പിറ്റേന്ന് കല്യാണത്തിന് വന്നത്. 

200 പേര്‍ പങ്കെടുക്കുന്ന വിവാഹമാണ് തീരുമാനിച്ചത്. ഞങ്ങള്‍ വിളിച്ചിരുന്നില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരും വിവാഹത്തിനെത്തി. പലരും ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു. പക്ഷേ കല്യാണം ലളിതമാക്കാനായി ആരെയും കാര്യമായി വിളിച്ചില്ല. എങ്കിലും അവര്‍ അറിഞ്ഞെത്തി. വന്നവര്‍ക്കെല്ലാം സദ്യ കൊടുത്ത് തന്നെയാണ് വിട്ടത്. രണ്ടാമതും ചോറൊക്കെ കൊണ്ട് വരുന്ന അവസ്ഥയും ഉണ്ടായി. ഉള്ളത് കൊണ്ട് ഓണം പോലെയാക്കിയതായി സ്‌നേഹ പറയുന്നു. 

താരങ്ങളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളും അശ്വതി ചോദിച്ചിരുന്നു. സങ്കടം ഒട്ടും അടക്കിപ്പിടിക്കാന്‍ പറ്റാത്തതും പെട്ടെന്ന് പിണങ്ങുന്നതും സ്‌നേഹയാണ്. അതേ സമയം ഒരു കാറ് വാങ്ങി പറ്റിക്കപ്പെട്ടതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. വലിയൊരു കാറ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് മതിയെന്ന് കരുതി. അധികം ഓടിക്കാത്ത കാറാവും നല്ലതെന്ന് വിചാരിച്ചത് കൊണ്ട് സുഹൃത്തുക്കളുടെ അടുത്ത് നിന്ന് തന്നെ വാങ്ങിക്കാമെന്ന് തീരുമാനിച്ചു. 

അങ്ങനെ ഒരു സുഹൃത്തിന്റെ അടുത്ത് നിന്നും ബിഎംഡബ്ല്യൂ കാര്‍ വാങ്ങി. അതില്‍ കുറേ പണിയൊക്കെ എടുപ്പിച്ചു. ആ വഴി തന്നെ ഒന്നരലക്ഷം രൂപ ചെലവായി. അതിന്റെ ബുക്കും പേപ്പറും ശ്രീയുടെ പേരിലേക്ക് മാറ്റാന്‍ വേണ്ടി നോക്കുമ്പോഴാണ് ഡല്‍ഹിയില്‍ ബ്ലാക്ക് മാര്‍ക്കില്‍ കിടക്കുന്ന വണ്ടിയാണിത്.

ഒടുവില്‍ അയാള്‍ വന്ന് വണ്ട് കൊണ്ട് പോയി. ചുരുക്കം പറഞ്ഞാല്‍ വണ്ടിയും പോയി കാശും പോയി. ബ്ലാക്ക് മാര്‍ക്കില്‍പെട്ട് അറസ്റ്റ് ചെയ്യാത്തത് മാത്രം ഭാഗ്യം. അടുത്ത സുഹൃത്തുക്കളില്‍ നിന്നും ഇങ്ങനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീകുമാറും പറയുന്നു. 

ലോകമാകമാനം ചലച്ചിത്ര വ്യവസായത്തെ ഉലച്ചുകളഞ്ഞ പ്രതിസന്ധിയായിരുന്നു കൊവിഡ്. മഹാമാരിക്കു ശേഷം പതിയെപ്പതിയെ കരകയറുന്നുവെങ്കിലും കൊവിഡിനു മുന്‍പുള്ള നിലയിലേക്ക് സിനിമാ വ്യവസായം എത്തിയിട്ടില്ല. ഇക്കാരണത്താല്‍ തന്നെ സിനിമകള്‍ വിജയിക്കുക എന്നത് അതത് നിര്‍മ്മാതാക്കളേക്കാള്‍ ചലച്ചിത്ര വ്യവസായത്തിന്‍റെ മൊത്തം ആവശ്യമായാണ് നിലവില്‍ പരിഗണിക്കപ്പെടുന്നത്.

സമാനമാണ് മലയാളത്തിലെയും സ്ഥിതി. ഏഴ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാളത്തിലും നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടെങ്കിലും അവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് വിജയത്തില്‍ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ ആ ചുരുക്കം ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ ചിത്രം കൂടി എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്‍ത പാപ്പന്‍ ആണ് ആ ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായി എത്തിയ പാപ്പന്‍ കേരളത്തില്‍ മാത്രമാണ് തുടക്കത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. ജൂലൈ 29ന് ആയിരുന്നു അത്.

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ എത്രയെന്ന വിവരവും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

17.85 കോടിയാണ് ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്. അതേസമയം കളക്ഷനില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകും എന്നാണ് കരുതപ്പെടുന്നത്. യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്.

കേരള റിലീസില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ച പോസിറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ, വിദേശ കളക്ഷനുകളില്‍ കാര്യമായി പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59643/it-was-thought-that-the-register-marriage-could-be-done-sneha-and-sreekumar-say)