---
title: "അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു; പ്രണയത്തെക്കുറിച്ച് താരങ്ങൾ "
english_title: "So one day we made a decision together; beena antony and manoj about love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59465/so-one-day-we-made-a-decision-together-beena-antony-and-manoj-about-love"
published_at: "2022-08-04T15:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb9644b82c8_beena_antony_and_manoj.jpg"
keywords: []
---

# അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു; പ്രണയത്തെക്കുറിച്ച് താരങ്ങൾ 

> **Lead Summary:** സിനിമ-സീരിയൽ രംഗത്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരദമ്പതികളാണ് നടി ബീന ആന്റണിയും ഭർത്താവ് മനോജ് നായരും. ഇരുവരും സോഷ്യൽ മീഡിയയിലും അഭിനയത്തിലും സജീവമാണ്. 19 വർഷമായി മുറിയാതെ മുന്നോട്ടുപോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരദമ്പതികൾ അടുത്തിടെ മനസുതുറക്കുകയുണ്ടായി.

## Article Content

സിനിമ-സീരിയൽ രംഗത്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരദമ്പതികളാണ് നടി ബീന ആന്റണിയും ഭർത്താവ് മനോജ് നായരും. ഇരുവരും സോഷ്യൽ മീഡിയയിലും അഭിനയത്തിലും സജീവമാണ്. 19 വർഷമായി മുറിയാതെ മുന്നോട്ടുപോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരദമ്പതികൾ അടുത്തിടെ മനസുതുറക്കുകയുണ്ടായി.

ഫ്ലവേഴ്സ് ചാനലിലെ 'താരദമ്പതിമാരുടെ സംസ്ഥാനസമ്മേളനം' എന്ന പരിപാടിയിൽ അതിഥികളായി ബീനയും മനോജും എത്തിയപ്പോൾ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മിൽ ആദ്യമായി കണ്ട നിമിഷത്തെ പാരടിയിലൂടെ അവതരിപ്പിക്കുകയായിരുന്നു മനോജ്. 

**

'ഒരു പ്രോഗ്രാമിന് വേണ്ടി മുംബൈയിൽ എത്തിയപ്പോഴാണ് ആദ്യമായി തമ്മിൽ കാണുന്നത്. അന്ന് ഷോയിൽ വെച്ച് ഞാൻ പാട്ട് പാടിയപ്പോൾ മനോജ് നന്നായിട്ട് പാട്ട് പാടിയല്ലോ എന്ന് ബീന പറഞ്ഞു. ആ സമയം ഞാനും തിരിച്ച് പറഞ്ഞു ബീനയും നന്നായിട്ട് ഡാൻസ് കളിച്ച് കേട്ടോ', മനോജ് ഓർത്തെടുക്കുന്നു. 'അന്ന് ഷോയിൽ ഇവരുടെ ടീം അവതരിപ്പിച്ച പരിപാടിയൊക്കെ ഒരുപാട് ചിരിപ്പിട്ടുള്ളതാണ്.

അന്ന് ആങ്കറിങ്ങും മനു ചെയ്തിട്ടുണ്ട്. പരിപാടിക്കിടെ 'നീ മധു പകരു' എന്ന ഗാനം മനു പാടിയപ്പോൾ ഞാൻ പറഞ്ഞു, നല്ല കലാകാരനാണല്ലോ. നല്ല ശബ്ദവും. ആ പാട്ടിലാണ് ബീന വീണത് എന്ന് മനോജ് പറയുമ്പോൾ പുള്ളിയെ ചതിച്ചതും ആ പാട്ട് തന്നെയാണ്', ബീന തമാശരൂപേണ പറയുന്നു. 

'ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീട് ആ സൗഹൃദം വളർന്നാണ് പ്രണയത്തിലേക്ക് എത്തിയത്. നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നു ഞങ്ങളുടെ ബന്ധമെന്ന് പറയാം. സൗഹൃദം മാത്രമായിരുന്ന നാളുകളിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു'. 

'ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം പരസ്പരം ഫോൺ വിളിക്കില്ലെന്ന്. തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു. പക്ഷെ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു അവസ്ഥ വന്നപ്പോഴാണ് തിരിച്ചറിഞ്ഞത് ഞങ്ങളുടെ ഉള്ളിൻ്റെ ഉള്ളിൽ പ്രണയമുണ്ടെന്ന്. ഞങ്ങളുടെ വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല,' ബീന ആന്റണിയും മനോജ് നായരും വെളിപ്പെടുത്തി.

'വിവാഹത്തിന് മുമ്പ് ബീനക്ക് ഒരുപാട് അപവാദപ്രചാരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ അത് കേട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്. വിവാഹശേഷം പലതവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. ഇത്തരം വാർത്തകൾ വളരെ വേഗത്തിലാണ് പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ ഒരുപാട് ആളുകൾ വിളിക്കുക്കുകയും ചെയ്തു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി മാറി', താരങ്ങൾ പങ്കുവെയ്ക്കുന്നു.

എന്റെ ജോലി പോലെ ബന്ധങ്ങളെ പരിപാലിച്ചില്ലെന്ന് തോന്നി; ആമിര്‍ ഖാന്‍**

**
**

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. മാസ് മസാല സിനിമകള്‍ക്ക് പിന്നാലെ അധികം പോകാതെ എന്നും വ്യത്യസ്തമായ സിനിമകള്‍ സമ്മാനിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. 

സിനിമകള്‍ പോലെ തന്നെ ആമിര്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. താരത്തിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചുള്ള ആമിര്‍ ഖാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ല്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ആമിര്‍ മക്കളെക്കുറിച്ച് സംസാരിച്ചത്.**

''ഒരു വര്‍ഷം മുമ്പ് ഞാന്‍ ഒരുപാട് ചിന്തകളിലൂടെ കടന്നു പോയി. എന്റെ ജോലി പോലെ ബന്ധങ്ങളെ പരിപാലിച്ചില്ലെന്ന് തോന്നി. അവരുടെ കുട്ടിക്കാലം മുതല്‍ക്കെ ജുനൈദിനും ഇറയ്ക്കുമൊപ്പം വേണ്ടത്ര സമയം ചെലവിട്ടിട്ടില്ലെന്ന് തോന്നി. ഇപ്പോള്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ മാറി.

കുടുംബവും കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെടുന്നുണ്ട്. കിരണിന്റെ മാതാപിതാക്കളുമായും റീനയുടെ മാതാപിതാക്കളുമായും എന്റെ അമ്മയുമായും സഹോദരിയുമായും സഹോദരനുമായൊക്കെ അടുപ്പം കൂടി. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടേണ്ടതുണ്ടായിരുന്നു. പക്ഷെ ജോലിയ്ക്ക് പിന്നാലെ പോവുകയായിരുന്നു'' എന്നാണ് താരം പറഞ്ഞത്. 

ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയുന്നത്. 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ആമിര്‍ ഖാനും കിരണും പിരിഞ്ഞത്. നേരത്തെ ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയെ ആമിര്‍ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ആമിര്‍ കിരണുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും തന്റെ മുന്‍ഭാര്യമാരുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആമിര്‍ പറയുന്നത്. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായി അവരെ കാണുമെന്നാണ് താരം പറയുന്നത്.

തങ്ങള്‍ ഇപ്പോഴും ഒരു കുടുംബമാണെന്നും ആമിര്‍ പറയുന്നുണ്ട്. കിരണും റീനയും നല്ല സുഹൃത്തുക്കളാണ്. വിവാഹ മോചനത്തിന് ശേഷവും ആമിറും കിരണും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ബിസിനസ് പങ്കാളിത്തം തുടരുമെന്നാണ് ഇരുവരും നേരത്തെ അറിയിച്ചത്. 

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59465/so-one-day-we-made-a-decision-together-beena-antony-and-manoj-about-love)