---
title: "ഞാന്‍ അഭിനയിക്കാത്ത എക്‌സ്‌പോസ് രംഗങ്ങള്‍ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു; നേരിട്ട ചതിയുടെ കഥ പറഞ്ഞ് നടി"
english_title: "Now the actress has revealed the story of cheating directly in her film career."
publisher: "moviemax.in"
canonical_url: "https://moviemax.in/news/55201/now-the-actress-has-revealed-the-story-of-cheating-directly-in-her-film-career"
published_at: "2022-07-15T20:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d17e6c2629e_kripa.jpg"
keywords: []
---

# ഞാന്‍ അഭിനയിക്കാത്ത എക്‌സ്‌പോസ് രംഗങ്ങള്‍ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു; നേരിട്ട ചതിയുടെ കഥ പറഞ്ഞ് നടി

> **Lead Summary:** ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ബാലതാരം കൃപ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ഇപ്പോഴിതാ തനിക്ക് സിനിമാ കരിയറില്‍ നേരിട്ട ചതിയുടെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

## Article Content

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ബാലതാരം കൃപ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ഇപ്പോഴിതാ തനിക്ക് സിനിമാ കരിയറില്‍ നേരിട്ട ചതിയുടെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടിയിലാണ് കൃപ തന്റെ കരിയറിലെ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഈ ചിത്രത്തില്‍ അതില്‍ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു.

പ്ലസ് ടു പഠിക്കുന്ന കുട്ടി അന്‍പത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെണ്‍കുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവായിരുന്നു സംവിധാനം. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുമുണ്ട്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് സിനിമ തെരഞ്ഞെടുത്തത്.

ചില സീനില്‍ കുറച്ച് എക്സ്പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അന്ന് തന്നെ അത്തരം സീനുകള്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല.

അക്കാര്യത്തില്‍ അമ്മ പോലും തന്നെ കുറ്റപ്പെടുത്തിയിരുന്നുവെന്ന് കൃപ പറയുന്നു. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു എങ്കില്‍ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അമ്മ അന്ന് പറഞ്ഞു. ഈ സംഭവത്തില്‍ കൃപയും കുടുംബവും കേസ് നല്‍കിയിരുന്നതായും നടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/55201/now-the-actress-has-revealed-the-story-of-cheating-directly-in-her-film-career)