2020 സെപ്റ്റംബര്‍ 17 ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ ശബരി നാഥ് അന്തരിച്ചത്. ആ സമയത്ത് പാടത്തെ പൈങ്കിളി എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയായിരുന്നു നടന്‍. 43 കാരനായ ശബരിയുടെ മരണവാര്‍ത്ത പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുത്തിട്ടും ശബരിയെ എങ്ങനെ മരണം തട്ടിയെടുത്തു എന്ന ചിന്തയിലാണ് എല്ലാവരും. നടന്‍ സാജന്‍ സൂര്യയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ശബരി. ഇപ്പോഴിതാ തന്റെ ഉറ്റ സുഹൃത്തിനെ കുറിച്ച് സാജന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തങ്ങള്‍ ഇപ്പോഴും ആ വേദനയില്‍ നിന്ന് കരകയറിയിട്ടില്ല എന്ന് സാജന്‍ പറയുന്നു. ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുത്തിരുന്ന ആളായിരുന്നു ശബരിയെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്. ഒരു ദുശ്ശീലവും ഇല്ലാത്ത വ്യക്തി, വ്യായാമവും ചെയ്യും.
18 വര്‍ഷമായുള്ള സൗഹൃദമാണ് സാജനും ശബരിയും തമ്മില്‍. നിര്‍മ്മാല്യം എന്ന പരമ്പരയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ശേഷം ഇന്നലെ എന്ന സീരിയലിലും ഒന്നിച്ച് എത്തി. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി, ഇരുവരുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ആ സൗഹൃദം വളര്‍ന്നു.

ഒന്നിച്ച് ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട്. ശബരിയുടെ മരണവാര്‍ത്ത ശബരിയുടെ ചേച്ചിയുടെ മകനാണ് തന്നെ വിളിച്ച് അറിയിച്ചതെന്ന് സാജന്‍ പറയുന്നു. അപ്പോള്‍ കുഴഞ്ഞുവീണു എന്ന് മാത്രമായിരുന്നു പറഞ്ഞത്. പിന്നീടാണ് മരണവാര്‍ത്ത അറിഞ്ഞത്.
ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ശബരിയുടെ കുടുംബം. മൂത്ത മകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്ന പ്രായമാണ് അതുകൊണ്ട് അവള്‍ അച്ഛന്റെ വിയോഗത്തെ ഉള്‍ക്കൊള്ളുകയാണ്. എന്നാല്‍ ഇളയ മകള്‍ ഇപ്പോഴും ഇടയ്ക്കിടെ അച്ഛനെ തിരക്കും, അവള്‍ കുഞ്ഞല്ലേ അവള്‍ക്കൊന്നും അറിയില്ലല്ലോ എന്ന് സാജന്‍ സൂര്യ പറയുന്നു.

നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ശബരി, എല്ലാവരെയും സഹായിക്കാനുള്ള മനസ്സാണ് അവന് എപ്പോഴും ഉണ്ടായിരുന്നത്. എന്നും കുറേ കഥകള്‍ പറയാനുണ്ടാവും ഞങ്ങള്‍ക്ക്. അന്ന് ഒരുപാട് സംസാരിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത് നടന്‍ പറഞ്ഞു.
Content Highlight: Now Sajan's words about his best friend are getting attention.



































