മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച്  സന്തോഷ് വര്‍ക്കി
Jul 5, 2022 11:51 AM | By Susmitha Surendran

സോഷ്യല്‍മീഡിയയിലൂടെ വൈറലായ മോഹന്‍ലാല്‍ ആരാധകനാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് സന്തോഷ്. ഫാന്‍സില്‍ ഭൂരിഭാഗം ആളുകള്‍ കള്ളന്മാരാണെന്നും വളരെ ആത്മാര്‍ത്ഥമായി നില്‍ക്കുന്ന കുറച്ച് പേരില്‍ ഒരാളാണ് താനെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

മോഹന്‍ലാലിന്റെ പേരില്‍ കുറേ പേര്‍ പണം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മോഹന്‍ലാലിനെ നിയന്തന്ത്രിക്കുന്നത് ഒരു ലോബിയാണെന്ന് സന്തോഷ് വര്‍ക്കി ആരോപിച്ചു.



അദ്ദേഹത്തിന്റെ കയ്യിലല്ല കാര്യങ്ങള്‍. ആന്റണി പെരുമ്പാവൂരും മറ്റുള്ളവരുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇന്ന് പല വലിയ സംവിധായകര്‍ക്കും അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിക്കുന്നില്ല.

പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല. മോഹന്‍ലാലിനെ കാണാന്‍ വീട്ടില്‍ പോയപ്പോള്‍ പലരും ഒതുക്കുകയാണ് ചെയ്തതാണ്. അത് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആളുകളാണ് പ്രശ്നക്കാരെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.



‘ഇപ്പോള്‍ എല്ലാം മാസ് സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. പണ്ട് എത്രയോ നല്ല സിനിമകള്‍ ചെയ്ത ആളാണ്. അദ്ദേഹം നല്ല നടനാണ്. ഇടക്കൊക്കെ ഒരു മാസ്സ് ചെയ്യാം.



മാസ്സ് മാത്രമായാല്‍ എങ്ങനെ ശരിയാകും. ഇപ്പോള്‍ രജനികാന്ത് സ്റ്റൈലിലേക്ക് പോവുകയാണ്’എന്നും സന്തോഷ് വര്‍ക്കി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ മീഡിയകളോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം.

Now Santosh is criticizing Mohanlal fans.

Next TV

Related Stories
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories










News Roundup






News from Regional Network