'ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീമിലേക്ക് ഇവരെ തെരഞ്ഞെടുക്കണം' - വൈറലായി ഗ്രാമീണ വീഡിയോ

'ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീമിലേക്ക് ഇവരെ തെരഞ്ഞെടുക്കണം' - വൈറലായി ഗ്രാമീണ വീഡിയോ
Jul 1, 2022 10:30 PM | By Vyshnavy Rajan

ന്ത്യയില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇന്നും കാണുന്നൊരു സംഗതിയാണ് ചാണകം ഉരുട്ടി പരത്തിയെടുത്ത് വറളി തയ്യാറാക്കുന്നത്. ഉണങ്ങിയ ശേഷം കത്തിക്കാൻ ആണ് പ്രധാനമായും ചാണക വറളി ഉപയോഗിക്കുന്നത്. കാണുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും ഇത് ചെയ്യുന്നതിനും അല്‍പം പരിശീലനം ആവശ്യമാണ്.

ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കിതെല്ലാം നിസാരമായ ജോലി തന്നെ. പ്രത്യേകിച്ച് മുതിര്‍ന്ന സ്ത്രീകളെല്ലാം ഇത്തരത്തിലുള്ള ജോലികളില്‍ സജീവമായിരിക്കും. ചാണകം ഉരുട്ടി പരത്തിയെടുത്ത് മതിലില്‍ പറ്റിച്ച് വച്ചാണ് വറളി ഉണ്ടാക്കുന്നത്.

ഇത് മതിലില്‍ കൃത്യമായി പറ്റിച്ചുവയ്ക്കാനാണ് കഴിയേണ്ടത്. ഇവിടെയിതാ തന്നെക്കാള്‍ ഇരട്ടയിലധികം ഉയരമുള്ള ഒരു മതിലിലേക്ക് ചാണക വറളി ഉണ്ടാക്കി എറിഞ്ഞ് പതിപ്പിക്കുകയാണ് ഒരു സ്ത്രീ. നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന വീഡിയോ തന്നെയാണിത്.

വൈറലായ ഗ്രാമീണ വീഡിയോ കാണാം

ഇപ്പോള്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഇത് വൈറലാവുകയാണ്. കാണുമ്പോള്‍ തന്നെ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചയാണിത്. തന്നെക്കാള്‍ ഇരട്ടിയിലധികം ഉയരമുള്ള മതിലിലേക്ക് കൃത്യമായി നിര തെറ്റാതെയാണിവര്‍ വറളി എറിയുന്നത്.

ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീമിലേക്ക് ഇവരെ തെരഞ്ഞെടുക്കണമെന്നാണ് ഹാസ്യരൂപത്തില്‍ ഏവരും പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥാന അവനീഷ് ശരണ്‍ ഇതേ ക്യാപ്ഷനോടെ ട്വിറ്ററില്‍ വീണ്ടും പങ്കുവച്ചതോടെയാണ് വീണ്ടും ഈ വീഡിയോ പ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നത്.

'They should be selected for Indian basketball team' - Viral village video

Next TV

Related Stories
ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

Jun 1, 2023 10:52 PM

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ്...

Read More >>
ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

Jun 1, 2023 03:16 PM

ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി...

Read More >>
കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

Jun 1, 2023 09:55 AM

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി...

Read More >>
അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

May 31, 2023 10:05 PM

അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍...

Read More >>
രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

May 31, 2023 05:02 PM

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

തിമിംഗലങ്ങൾ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories