സാന്ത്വനത്തില്‍ നിന്നും പിന്മാറി ഗോപിക? സത്യാവസ്ഥ ഇത്, പ്രതികരിച്ച് സാന്ത്വനം ടീം

സാന്ത്വനത്തില്‍ നിന്നും പിന്മാറി ഗോപിക?  സത്യാവസ്ഥ ഇത്,  പ്രതികരിച്ച് സാന്ത്വനം ടീം
2022-06-30T12:40:00 | By Susmitha Surendran

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം . നിരവധിയാണ് സാന്ത്വനത്തിനുള്ള ആരാധകർ . യുവാക്കളെയടക്കം ആകര്‍ഷിക്കാനും ഷോയുടെ ആരാധകരാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. ബാലന്റേയും ദേവിയുടേയും അനയിന്മാരുടേയും അനിയത്തിമാരുടേയും കഥ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ബാലന്റേയും ദേവിയുടേയും സ്‌നേഹവും കരുതലും അഞ്ജുവിന്റേയും ശിവന്റേയും ഇണക്കവും പിണക്കവും കണ്ണന്റെ കുസൃതിയുമൊക്കെ ഇന്ന് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന വിഷയമാണ്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത ചര്‍ച്ചയായി മാറുകയാണ്.



സാന്ത്വനത്തിലെ സൂപ്പര്‍ ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജുവും. കലിപ്പനും കാന്താരിയും എന്ന് ആരാധകര്‍ വിളിക്കുന്ന ഇവരുടെ കൊച്ചുകൊച്ചു വഴക്കുകളും പിണക്കങ്ങളും അത് മാറുമ്പോഴുള്ള തീവ്ര പ്രണയുമെല്ലാം കണ്ടിരിക്കാന്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

തുടക്കത്തിലെ പിണക്കമെല്ലാം മാറി ഇപ്പോള്‍ രണ്ടാളും കട്ടപ്രണയത്തിലാണ്. ഇതിനിടെയാണ് ആരാധകരെ തേടി ആ വിഷമ വാര്‍ത്തയെത്തിയത്. പരമ്പരില്‍ അഞ്ജുവായി എത്തുന്നത് ഗോപിക അനില്‍ ആണ്.



ഗോപികയും ശിവനായി എത്തുന്ന സജിനും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ് എന്ന് നിസ്സംശയം പറയാം. ഇവരെ രണ്ടുപേരേയും മാറ്റി നിര്‍ത്തി സാന്ത്വനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

എന്നാല്‍ അഞ്ജുവായി അഭിനയിക്കുന്നതില്‍ നിന്നും ഗോപിക അനില്‍ പിന്മാറിയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താരം വിവാഹിതയാകാന്‍ പോവുകയാണെന്നും അതിനാല്‍ പരമ്പരയില്‍ നിന്നും പിന്മാറിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സാന്ത്വനം ടീം.



സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ടീമിന്റെ പ്രതികരണം. അഞ്ജുവായി അഭിനയിക്കുന്നതില്‍ നിന്നും ഗോപിക പിന്മാറിയെന്ന വാര്‍ത്ത പങ്കുവെച്ചു കൊണ്ട് ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാന്തനം ടീം.

വ്യാജ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സാന്ത്വനം ടീം അറിയിച്ചിട്ടുണ്ട്. അഞ്ജുവായി അഭിനയത്തുന്നതില്‍ നിന്നും ഗോപിക പിന്മാറിയെന്ന് ഒന്നിലധികം വാര്‍ത്ത ചാനല്‍ നല്‍കിയിട്ടുണ്ട്.

ഗോപിക പിന്മാറിയിട്ടില്ലെന്ന് സാന്ത്വനം ടീം തന്നെ സ്ഥിരീകരിച്ചതോടെ ആരാധകര്‍ ആശ്വസത്തിലാണ്. അഞ്ജുവായി മറ്റൊരാളെ ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Content Highlight: Now the news is coming out that Gopika has withdrawn from SATHWANAM.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup