മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമലപോള്‍. നീലത്താമര എന്ന ചിത്രത്തിലായിരുന്നു ആദ്യം തന്നെ നടി അഭിനയിച്ചത്. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ അമലയ്ക്ക് ചെയ്യാന്‍ കഴിഞ്ഞത് തമിഴിലും തെലുങ്കിലുമെല്ലാമാണ് .
ഇതിനിടെ ഗ്ലാമര്‍ വേഷങ്ങളിലേക്കും ഈ നടി തിരിഞ്ഞു. സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു തമിഴ് സംവിധായകന്‍ എ എല്‍ വിജയുമായി നടിയുടെ വിവാഹം. 2014 ആയിരുന്നു ആ താരവിവാഹം. എന്നാല്‍ 2017 ഇരുവരും വേര്‍പിരിഞ്ഞു.
വിവാഹം കഴിഞ്ഞതിന് പിന്നാലെ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിരുന്നു. വിജയ് തന്നെ പ്രൊപ്പോസ് ചെയ്തിട്ടില്ല എന്നും, അതിന്റെ കാരണം വിജയ് സീരിയസ് ആയി മുന്നോട്ടു പോകാനായിരുന്നു ഇഷ്ടപ്പെട്ടത്.
ആദ്യം ഞാന്‍ ഇഷ്ടം അറിയിച്ചപ്പോള്‍ മൂന്നുമാസം ആലോചിക്കാന്‍ ആയിരുന്നു പറഞ്ഞത്. കാരണം എന്റെ കരിയറിന് ആയിരുന്നു അദ്ദേഹം പ്രാധാന്യം കൊടുത്തത്. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
ഇപ്പോള്‍ നേരത്തെ ഒരു അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കരിയറിനു വേണ്ടി എന്റെ ജീവിതം കളയാന്‍ താല്‍പര്യമില്ലായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ആയിരുന്നു ഞങ്ങളുടെ വിവാഹം.
വിവാഹം കഴിച്ചില്ലെങ്കില്‍ അഭിനയ മേഖലയില്‍ ഞാന്‍ അധികനാള്‍ തുടരും എന്നതില്‍ എനിക്ക് ഉറപ്പില്ലായിരുന്നു. കാരണം ഞാന്‍ ഒന്നിലും സ്ഥിരമായി നില്‍ക്കുന്ന ഒരാളല്ല. എനിക്ക് ചില ബിസിനസ് പ്ലാനുകള്‍ ഒക്കെ ഉണ്ട്.
ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടാല്‍ ആദ്യം സോറി പറയുന്നത് വിജയ് ആയിരിക്കും. എന്നെ നിയന്ത്രിക്കാന്‍ വിജയക്കും , വിജയെ ഭ്രാന്ത് ആക്കാന്‍ ഞാനുമുണ്ട്. ഞങ്ങള്‍ക്കിടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട് . എന്നാല്‍ അമല ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് ജീവിതം ആസ്വദിക്കാന്‍ ആയതെന്ന് വിജയും നേരത്തെ പറഞ്ഞിരുന്നു.
Now an old interview with actress Amala is going viral.