വീട്ടിലെ എഴുത്തുകാരിയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സുപ്രിയ. അലംകൃതയുടെ എഴുതിയ പുതിയ ഒരു കഥയാണ് സുപ്രിയ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. പഫി എന്ന നായയുടേയും ഒരു പൂച്ചയുടേയും കഥയുമായി എത്തിയിരിക്കുകയാണ് ഈ കുട്ടിത്താരം. അമ്മയേയും അച്ഛനേയും പോലെ വായനയിലും എഴുത്തിലുമൊക്കെ താല്പര്യമുള്ള അലംകൃത എന്ന ആലിയുടെ കഥകളും കവിതകളുമൊക്കെ പൃഥിരാജും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. ഈ ചെറു പ്രായത്തില്‍ ഇത്ര മനോഹരമായി എഴുതുന്ന ആലിയ്ക്ക് നിരവധിപ്പേരാണ് അഭിന്ദനങ്ങളറിയിക്കുന്നത്.
വ്യാകരണപിശകില്ലാതെ ഇത്രയേറെ വാക്കുകൾ ഉപയോഗിച്ച് എത്ര ഭംഗിയായാണ് ആലി എഴുതുന്നതെന്നാണ് പലരും കമന്റ് ചെയ്യുന്നത് മുൻപ് ‘പാട്ട്’ എന്ന തലക്കെട്ടിൽ ആലി എഴുതിയ വരികൾ സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ മകളുടെ റഫ് നോട്ട് നോക്കിയപ്പോൾ താൻ അതിൽ കണ്ട ‘ഒറിജിനൽ സോങ്സ്’ പൃഥ്വിയും പങ്കുവച്ചിരുന്നു. അലംകൃതയുടെ പുസ്തകങ്ങളിൽ കണ്ട പല കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പലതവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡിനെ കുറിച്ചും സാന്റാ ക്ലോസിനോടുള്ള വിശേഷം പങ്കുവയ്ക്കലുമൊക്കെ ആലിയുടെ ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു.
ഇടയ്ക്കിടെ ഇത്തരം കുഞ്ഞ് സർപ്രൈസ് ഒരുക്കുന്ന അലംകൃതയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ. ആലിയുടെ ഭംഗിയുളള കയ്യക്ഷരത്തിനും ആരാധകരുണ്ട് ആലിയുടെ പുസ്തകം വായനയും ചെറിയ കുറിപ്പുകളുമൊക്കെ അമ്മയും അച്ഛനും പങ്കുവയ്ക്കാറുണ്ട്.
അമ്മയേയും അച്ഛനേയും പോലെ വായനയിലും എഴുത്തിലുമൊക്കെ മകൾക്കും താല്പര്യമുണ്ടെന്നും ഒരു കുഞ്ഞു എഴുത്തുകാരി വളർന്നു വരികയാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. തെറ്റുകൂടാതെ എഴുതുന്ന കുട്ടി എഴുത്തുകാരിക്ക് നിരവധി ആരാധകരേയും ലഭിച്ചു.
Supriya shares daughter's new story;