---
title: " അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്; ആ സംഭവത്തെക്കുറിച്ച് വിനോദ് കോവൂര്‍ പറയുന്നു "
english_title: "The actor has revealed in an interview about the misery he faced at the beginning of his career."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44861/the-actor-has-revealed-in-an-interview-about-the-misery-he-faced-at-the-beginning-of-his-career"
published_at: "2022-05-25T12:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dd7a5394a0_kovoor.jpg"
keywords: []
---

#  അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്; ആ സംഭവത്തെക്കുറിച്ച് വിനോദ് കോവൂര്‍ പറയുന്നു 

> **Lead Summary:** മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.

## Article Content

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.

കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയില്‍ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും അമ്മയേയും ഓര്‍ത്തപ്പോള്‍ പിന്‍മാറുകയായിരുന്നു.

പിന്നീട് ചെറിയ ചെറിയ പരിപാടികള്‍ ചെയ്ത തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എം80 മൂസ പരമ്പരയാണ്. അതുവരെ സീരിയലുകള്‍ വലിയ വീടുകളിലെ കഥയായിരുന്നു. സാധാരണക്കാരുടെ ജീവിതം അതുവരെ സീരിയലുകളില്‍ വിഷയമായിരുന്നില്ല.

അടുപ്പിലൂതുന്ന ഭാര്യ, തീന്‍മേശക്ക് ചുറ്റിലിരുന്ന് ദാരിദ്ര്യം പറയുന്ന ഒരു കുടുംബം പുതിയ അനുഭവമായിരുന്നു. അതോടെ താന്‍ ഒരു താരമായി മാറിയെന്നും വിനോദ് കോവൂര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44861/the-actor-has-revealed-in-an-interview-about-the-misery-he-faced-at-the-beginning-of-his-career)