ദൃശ്യത്തില്‍ ആദ്യം നായകനായി കണ്ടിരുന്നത് മമ്മൂട്ടിയെ; ജീത്തു ജോസഫ് പറയുന്നു

ദൃശ്യത്തില്‍ ആദ്യം നായകനായി കണ്ടിരുന്നത് മമ്മൂട്ടിയെ; ജീത്തു ജോസഫ് പറയുന്നു
May 24, 2022 07:54 PM | By Susmitha Surendran

മോഹന്‍ലാല്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തില്‍ താന്‍ ആദ്യം നായകനായി കണ്ടിരുന്നത് മമ്മൂട്ടിയെയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. എന്നാല്‍ മമ്മൂട്ടി പിന്മാറിയതോടെയാണ് ജോര്‍ജ് കുട്ടിയുടെ കഥാപാത്രം മോഹന്‍ലാലിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് ഒന്ന് രണ്ടു കഥകള്‍ അദ്ദേഹത്തെ നായകനാക്കി ആലോചിച്ചെങ്കിലും അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്നും, പുതിയ ചിലതു ആലോചിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ വെളിപ്പെടുത്തല്‍.



താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കുമുണ്ടാവുകയെന്നും അതിനു പറ്റിയ ഒരു കഥയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുത്ത് റിലീസ് ചെയ്ത പുഴു പോലത്തെ ഒരു ചിത്രം, മമ്മുക്ക ചെയ്തത് വളരെ വലിയ കാര്യമാണെന്നും ഒരു അഭിനേതാവിന്റെ ആഗ്രഹമാണ് അതില്‍ കാണാന്‍ സാധിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു. മോഹന്‍ലാലുമൊന്നിച്ച് റാം ആണ് ഇനി ജീത്തു ജോസഫിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.



ബിഗ് ബജറ്റ് ചിത്രമായി അണിയിച്ചൊരുക്കുന്ന റാമിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം ട്വല്‍ത്ത് മാന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ മെയ് 20നാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ തുടങ്ങി വലിയ താരനിരയാണ് എത്തിയത്. .

Mammootty was first seen as the hero in the scene; Says Jeethu Joseph

Next TV

Related Stories
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി പുറത്ത്

Nov 2, 2025 05:24 PM

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി പുറത്ത്

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall