കല്യാണം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സുബി സുരേഷ്

കല്യാണം കഴിക്കാത്തതിന്റെ കാരണം തുറന്ന്  പറഞ്ഞ് സുബി സുരേഷ്
May 24, 2022 03:18 PM | By Susmitha Surendran

തനിക്ക് ജീവിതത്തില്‍ അല്‍പ്പം സമാധാനം വേണമെന്ന് ആഗ്രഹമുള്ളതിനാലാണ് അവിവാഹിതയായി തുടരുന്നതെന്ന് നടിയും അവതാരകയുമായ സുബി സുരേഷ്. മഴവില്‍ മനോരമയിലെ പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേമവിവാഹമാണ് ആഗ്രഹിക്കുന്നതെന്നും മുമ്പ് ഒരാളെ പ്രണയിച്ചിരുന്നു പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

‘ജീവിതത്തില്‍ സമാധാനം വേണം അതിനാലാണ് വിവാഹം കഴിക്കാത്തത്. പക്ഷേ വിവാഹം കഴിച്ചാല്‍ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താല്പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു.

വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയില്‍ പിരിയുകയായിരുന്നു. ആദ്യം ഞാന്‍ തന്നെയാണ് തിരിച്ചറിഞ്ഞത്.

എന്റെ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നുണ്ട്, ‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ ജാതിയും മതവും ഒന്നും പ്രശ്‌നമല്ല’ എന്ന്.

പക്ഷേ ലൈസന്‍സ് കിട്ടിയതില്‍ പിന്നെ എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു. പ്രൊപോസലുകള്‍ വന്നിരുന്നു, പക്ഷേ എനിക്ക് ഒന്നും ഇഷ്പ്പെട്ടില്ല. കാരണം എനിക്ക് പ്രേമിച്ചു തന്നെ വിവാഹം കഴിക്കണം എന്നുണ്ട്.”-സുബി കൂട്ടിച്ചേര്‍ത്തു.

Subi openly stated the reason for not getting married

Next TV

Related Stories
'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

Dec 18, 2025 03:04 PM

'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

ഭഭബ, ദിലീപ്-മോഹൻലാൽ സിനിമ, അനുഭവം പങ്കുവെച്ച് മുൻ ബി​ഗ് ബോസ് താരം സായ്...

Read More >>
വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

Dec 18, 2025 11:49 AM

വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രജിത്ത് സുകുമാരൻ ,പുതിയ...

Read More >>
ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

Dec 17, 2025 05:01 PM

ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

മോഹൻലാൽ ബിബിബി പോസ്റ്റർ, ഭാഗ്യലക്ഷ്മി വിവാദം, ദിലീപ് കുറ്റവിമുക്തൻ, രാമലീല ഡബ്ബിങ്, നടിയെ ആക്രമിച്ച...

Read More >>
 'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

Dec 17, 2025 04:27 PM

'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

മിണ്ടിയും, പറഞ്ഞും, ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം, ടീസർ പുറത്ത്...

Read More >>
Top Stories

GCC News