ഒടുവിൽ വിവാഹ കാര്യത്തിൽ വ്യക്തത വരുത്തി ഉണ്ണി മുകുന്ദൻ

ഒടുവിൽ വിവാഹ കാര്യത്തിൽ വ്യക്തത വരുത്തി ഉണ്ണി മുകുന്ദൻ
May 24, 2022 07:34 AM | By Susmitha Surendran

മലയാളികളുടെ ഇഷ്ട്ട താരമാണ് ഉണ്ണി മുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011-ല്‍ റിലീസായ ബോംബേ മാര്‍ച്ച്‌ 12 എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012-ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയായിരുന്നു.



ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച്‌ പലപ്പോഴും പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇവയ്‌ക്കെല്ലാം മറുപടിയുമായി താരം പലപ്പോഴും എത്തിയിട്ടുമുണ്ട്. താരത്തിന്റെ വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെപ്പറ്റിയും ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇതേപ്പറ്റി സംസാരിച്ചത്.

വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് ദേഷ്യം ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ദേഷ്യം ഉണ്ടാവാറില്ലെന്നും തന്നോട് ഈ ചോദ്യം ചോദിക്കുന്നത് പൊതുവെ പ്രായം ചെന്നവരാണെന്നും അവര്‍ തന്നോടുള്ള സ്നേഹം കൊണ്ടാണ് ചോദിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരോട് ദേഷ്യം തോന്നാറില്ലെന്നും ഉണ്ണി വ്യക്തമാക്കി.



തനിക്ക് പ്രണയിച്ച്‌ കല്യാണം കഴിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ താരം പ്രണയത്തിനൊന്നും ഇനി ഒട്ടും സമയമില്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ തനിക്ക് ഇപ്പോഴും നാണമാണെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

തനിക്ക് കാണാന്‍ കുഴപ്പം ഇല്ല എന്നാല്‍ അഭിനയിക്കാന്‍ കുറച്ച്‌ പ്രയാസമാണെന്ന് ഉണ്ണി പറഞ്ഞു. തന്റെ കഥാപാത്രങ്ങള്‍ക്ക് അത് ആവശ്യമാണെന്ന് വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആ സീന്‍ കട്ട് ചെയ്യാനോ മാറ്റി എഴുതാനോ ആവശ്യപ്പെടും എന്നാണ് താരം പറഞ്ഞത്.

“എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ഒരു സിനിമയില്‍ കിസ്സിങ് സീന്‍ ഇല്ലായെങ്കില്‍ ഇമോഷന്‍സ് കമ്യുണിക്കേറ്റ് ആകത്തില്ല എന്ന്. ” ഉണ്ണി വ്യക്തമാക്കി. തന്റെ അടുത്ത് ഒരുപാട് ഇന്റിമേറ്റ് സീനുകള്‍ വന്നിട്ടുണ്ടെന്നും താന്‍ ചെയ്ത ഒരുപാട് സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം സീന്‍ തിരുത്തിയെഴുതാന്‍ കഴിയുമോ എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.


കൂടെ അഭിനയിച്ച ഒരു നടിയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് ആയിരുന്നു അത് അവർക്ക് മനസ്സിലായിട്ടുണ്ടാവും എന്നും താരം വ്യക്തമാക്കി. ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് സിനിമ നടിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന് താരം പറയുകയുണ്ടായി. തന്റെ അമ്മ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും വീട്ടില്‍ വിവാഹ ആലോചനകള്‍ നടക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

Unni Mukundan finally clarified the matter of marriage

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories










News Roundup