ആകാംഷ നിറച്ച് 'എലോൺ' ടീസർ എത്തി

ആകാംഷ നിറച്ച് 'എലോൺ' ടീസർ എത്തി
May 21, 2022 07:25 PM | By Kavya N

മോഹൻലാലിന്റെ(Mohanlal) പിറന്നാൾ ദിനത്തിൽ എലോൺ ചിത്രത്തിന്റെ ടീസർ(Alone Teaser) പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്', എന്ന ഡയലോ​ഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോൺ. 18 ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂർത്തിയാക്കിയത്.

ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആശിർവാദിന്റെ 30-ാം ചിത്രം കൂടിയാണിത്. ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ 2000ൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിൻറെ ലോഞ്ചിംഗ് ചിത്രം.


2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുൻപ് ഷാജി കൈലാസിൻറെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് ഡോൺ മാക്സ്. ഹെയർസ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളിൽ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

The 'Alone' teaser arrived full of excitement

Next TV

Related Stories
'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ

Dec 9, 2025 05:09 PM

'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ

ദിലീപ് കേസ്, മകൾ മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് , പുതിയ ചിത്രം...

Read More >>
മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

Dec 9, 2025 03:50 PM

മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

പൊങ്കാല, ശ്രീനാഥ് ഭാസി,ബാബുരാജ്, നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം...

Read More >>
Top Stories










News Roundup