പൊലീസ് യൂണിഫോമില്‍ വീണ്ടും സുരാജ്

പൊലീസ് യൂണിഫോമില്‍ വീണ്ടും സുരാജ്
May 19, 2022 07:41 AM | By Kavya N

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടികള്‍ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu). പൃഥ്വിരാജ് നായകനായ ജന ഗണ മനയാണ് അദ്ദേഹത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജിന്‍റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു പൊലീസ് വേഷമായിരുന്നു അത്.

പുറത്തിറങ്ങാനിരിക്കുന്ന ഹെവന്‍ (Heaven) എന്ന ചിത്രത്തിലും പൊലീസ് യൂണിഫോമിലാണ് സുരാജ്. നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം.

പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.

Suraj again in police uniform

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories