വീട്ടിലെ പൂച്ചകൾക്ക് പരസ്പരം പേരറിയുമോ?

വീട്ടിലെ പൂച്ചകൾക്ക് പരസ്പരം പേരറിയുമോ?
May 17, 2022 10:02 PM | By Kavya N

വീട്ടിൽ വളർത്തുന്ന പെറ്റുകൾ മിക്കവാറും സുഹൃത്തുക്കളായിരിക്കും അല്ലേ? എന്നാൽ, അവയ്ക്ക് പരസ്പരം പേരറിയാൻ സാധിക്കുമോ? സാധിക്കുമെന്നാണ് ഇപ്പോൾ ചില പഠനങ്ങൾ പറയുന്നത്. പൂച്ചകൾ(Cats)ക്കാണത്രെ ഇത് സാധിക്കുക. വീട്ടിലുള്ള മറ്റ് പൂച്ചകളുടെ പേര് ഇവയ്ക്ക് അറിയാനാവും എന്നാണ് പഠനം പറയുന്നത്.

ജാപ്പനീസ് ഗവേഷകർ (Japanese researchers) 48 പൂച്ചകളെ പഠനത്തിന്റെ ഭാ​ഗമായി പരിശോധിച്ചു. അവ കുറഞ്ഞത് രണ്ട് വളർത്തുമൃഗങ്ങളോടൊപ്പം താമസിക്കുന്നവയാണ്. അത് ഒരു വീട്ടിലോ കാറ്റ് കഫേയിലോ ആവാം. ഓരോ പൂച്ചയ്ക്കും ഓരോ റെക്കോർഡിം​ഗുകൾ കേൾപ്പിച്ചു കൊടുത്തു. അതിൽ ഉടമ അവയ്ക്കൊപ്പം കഴിയുന്ന മറ്റൊരു പൂച്ചയെ പേരെടുത്ത് വിളിക്കുകയാണ്. ഒപ്പം കംപ്യൂട്ടറിൽ മറ്റ് പൂച്ചകളുടെ ചിത്രങ്ങൾ കാണിച്ചു.

എന്നാൽ, 19 പൂച്ചകൾ പേര് വിളിച്ച പൂച്ചയെ സ്ക്രീനിൽ കാണാത്തപ്പോൾ ഏറെനേരം അത് നോക്കിനിന്നു. പ്രത്യേക പരീക്ഷണത്തിൽ പൂച്ചകൾ അവരുടെ ഉടമയുടേയോ അല്ലെങ്കിൽ ഒപ്പം കഴിയുന്ന പൂച്ചകളുടേയോ പേര് വിളിക്കുകയും ചിത്രം കാണിച്ചു കൊടുക്കുകയും ചെയ്തപ്പോൾ അത് ശ്രദ്ധിച്ചു. സർവേയിൽ പങ്കെടുത്ത 26 പൂച്ചകൾ മൊത്തത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, ചില പൂച്ചകൾ പേരിന്റെ ഉടമയുടെ ചിത്രമല്ല കാണിക്കുന്നതെങ്കിൽ അവ ഏറെനേരം നോക്കിനിന്നു.

പൂച്ചകൾക്ക് പരസ്പരം പേരുകൾ അറിയാമെന്നും അവയുടെ ഉടമസ്ഥരുടെ പേരുകളും ചിലപ്പോൾ അറിയാമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ക്യോട്ടോ സർവകലാശാലയിലെ പഠനത്തിന്റെ രചയിതാക്കൾ പറഞ്ഞു. ഇങ്ങനെ പേര് അറിഞ്ഞിരിക്കാൻ കാരണം ഉടമ ഒന്നിന്റെ പേര് വിളിച്ച് അതിനാവും ഭക്ഷണം നൽകുന്നത്. അല്ലാതെ മറ്റൊരു പൂച്ചയ്ക്കല്ല അതാവും എന്നും പഠനം നടത്തിയവർ പറയുന്നു. 'സയന്റിഫിക് റിപ്പോർട്ട്സ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Do domestic cats know each other?

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall