കോഴിക്കില്ലാത്ത പരിഗണന പശുവിന് മാത്രമായി വേണ്ട; നിഖില വിമൽ

കോഴിക്കില്ലാത്ത പരിഗണന പശുവിന് മാത്രമായി വേണ്ട; നിഖില വിമൽ
May 14, 2022 05:01 PM | By Susmitha Surendran

മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിഖില വിമൽ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാളത്തിൽ അരങ്ങേറുന്നത്. ജയറാം നായകനായ ചിത്രമായിരുന്നു ഇത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ കനിഹ ആയിരുന്നു നായിക.

വെട്രിവേൽ എന്ന ചിത്രത്തിലൂടെ നിഖില തമിഴിലും അരങ്ങേറ്റം കുറിച്ചു. 2016ൽ ആയിരുന്നു ഇത്. ഇതിനു ശേഷം താരം മലയാളത്തിൽ നിരവധി ചിത്രത്തിൽ അഭിനയിച്ചു. തളിപ്പറമ്പ് സ്വദേശിനിയാണ് താരം.



കലാമണ്ഡലം വിമലാദേവി ആണ് നിഖിലയുടെ അമ്മ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. ലവ് 24 * 7എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ.

ഇപ്പോഴിതാ ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിൽ ഉള്ള ഇളവ് പശുവിനെ മാത്രമായി ലഭിക്കുന്നത് ശരിയല്ല എന്ന് പറയുകയാണ് നടി. പശുവിനെ വെട്ടാതിരിക്കാനുള്ള സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ല എന്ന് താരം പറയുന്നു. മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഒരു മൃഗത്തേയും കൊല്ലരുത്. പശുവിനു മാത്രമായി പ്രത്യേക പരിഗണന ഇല്ല.



വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അതല്ലെങ്കിൽ എന്തിനേയും വെട്ടാം. കോഴിക്ക് ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നതുകൊണ്ടാണ് എന്നും താരം പറഞ്ഞു.

Now, actress Nikhila's new interview is going viral.

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Nov 17, 2025 10:36 AM

അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'റിവോൾവർ റിങ്കോ' , വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Read More >>
Top Stories










News Roundup