കോഴിക്കോട് പുതിയ വീട് സ്വന്തമാക്കി ഹരീഷ് പേരടി

കോഴിക്കോട് പുതിയ വീട് സ്വന്തമാക്കി ഹരീഷ് പേരടി
May 14, 2022 02:49 PM | By Susmitha Surendran

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ആണ് ഹരീഷ് പേരടി. നിരവധി ഭാഷകളില്‍ നിരവധി കഥാപാത്രങ്ങള്‍ ഹരീഷ് അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നാടക രംഗത്തിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ തുടക്കം. പിന്നീട് മിനിസ്‌ക്രീനിലേക്കും അവിടെനിന്ന് ബിഗ്‌സ്‌ക്രീനിലേക്കും എത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹരീഷ് ഇപ്പോള്‍ ഇതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് എത്തിയത്. തന്റെ നാട്ടില്‍ പുതിയ വീട് നിര്‍മ്മിച്ചതിനെക്കുറിച്ചാണ് ഹരീഷ് പറയുന്നത്. പുത്തന്‍ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ഫോട്ടോയും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. കോഴിക്കോടാണ് പുതിയ വീട്.



ഒരിക്കല്‍ എല്ലാം വിറ്റു പെറുക്കി പോകേണ്ടി വന്നവന് വീടും ഒരു കൂടാരം ഒരുങ്ങി എന്നാണ് അദ്ദേഹം ഈ സന്തോഷം പങ്കുവെച്ച് കുറിച്ചത്. എന്റെ നാട്… എന്റെ നാട് എന്ന് അഭിമാനമായി ചെല്ലുവാന്‍ ഒന്നുമില്ലാതായവന് വീണ്ടും കോഴിക്കോട് ഒരു കൂടാരം ഒരുങ്ങി..



കലയുടെ പേരില്‍ ഉണ്ടാക്കിയ വിലാസം എന്ന് പറഞ്ഞുകൊണ്ട് കലാവിലാസം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത് എന്നും അദ്ദേഹം കുറിച്ചു… എല്ലാവരുടേയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും മാത്രം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കുറിയ്ക്കുന്നു.

Harish, who is active on social media, has now arrived with a piece of good news.

Next TV

Related Stories
'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

Dec 15, 2025 04:45 PM

'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

നരേൻ, ജയരാജ്, ഫോര്‍ ദി പീപ്പിൾ, അരുൺ, ഭരത് , പദ്മകുമാർ, അർജുൻ...

Read More >>
Top Stories