#Latest News #Kuttiady Bus Accident #Bus Car Collision #Kerala Road Accident #Traffic Block #Kozhikode News
കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബസ് സ്റ്റോപ്പിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
എതിർദിശയിൽ വന്ന സ്വകാര്യ ബസും കാറും നരിക്കൂട്ടുംച്ചാലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് പാഞ്ഞുകയറി. ആദ്യം ബസ് സ്റ്റോപ്പിലും പിന്നീട് ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് ബസ് നിന്നത്.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. പരിക്കേറ്റയാളെ നാട്ടുകാർ ചേർന്ന് ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു.
Content Highlight: Private Bus Car Collision in Kuttiady Narikkootumchal, One Injured
#Latest News #Kuttiady Bus Accident #Bus Car Collision #Kerala Road Accident #Traffic Block #Kozhikode News

































