കരുണാകരന്റെ പേരിൽ പുതിയ ആശുപത്രി തുടങ്ങുന്നത് രാഷ്ട്രീയമല്ലേ? ആശുപത്രികളിൽ പൊതിച്ചോറ് വിതരണം തുടരുമെന്ന് വി.കെ സനോജ്

കരുണാകരന്റെ പേരിൽ പുതിയ ആശുപത്രി തുടങ്ങുന്നത് രാഷ്ട്രീയമല്ലേ?  ആശുപത്രികളിൽ പൊതിച്ചോറ് വിതരണം തുടരുമെന്ന് വി.കെ സനോജ്
2026-07-19T16:09:00 | By Susmitha Surendran
#DYFI #VK Sanoj #K Muraleedharan #Hospital Food #Kerala Politics #Kannur

കണ്ണൂർ: ( https://truevisionnews.com/)  സർക്കാർ ആശുപത്രികളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് രംഗത്ത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും, ഈ കാരുണ്യപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തിയത് മന്ത്രി കെ.മുരളീധരനും ജി. സുധാകരൻ എംഎൽഎയുമാണെന്ന് വി.കെ സനോജ്. 

ഡിവൈഎഫ്ഐയുടെ ഈ ജനകീയ ഭക്ഷണ വിതരണ പദ്ധതിയിൽ മണ്ണ് വാരി ഇടാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ ആരോപിച്ചു. ഡിവൈഎഫ്ഐ ഇന്നലെവരെ എങ്ങനെയാണോ ആശുപത്രികളിൽ സൗജന്യമായി ഭക്ഷണം നൽകിയത്, അതുപോലെ തന്നെ നാളെയും വിതരണം ചെയ്യുന്നത് തുടരും.

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തടസ്സപ്പെടുത്താൻ കെ.മുരളീധരനെ കൊണ്ട് കഴിയില്ലെന്നും സനോജ് വ്യക്തമാക്കി. ആശുപത്രികളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ലക്ഷക്കണക്കിന് പേർക്ക് രക്തദാനം ചെയ്യുന്നുണ്ട്. കൂടാതെ സംഘടനയുടെ ആംബുലൻസുകൾ രോഗികളെ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കുന്നുമുണ്ട്.

ഇതൊക്കെ വേണ്ടെന്നു പറയാൻ മന്ത്രിക്ക് സാധിക്കുമോ എന്ന് സനോജ് ചോദിച്ചു. കെ. മുരളീധരൻ സ്വന്തം പിതാവായ കെ. കരുണാകരന്റെ പേരിലല്ലേ പുതിയ ആശുപത്രി തുടങ്ങുന്നത്, അത് രാഷ്ട്രീയമല്ലേ എന്നും വി.കെ സനോജ് ചോദ്യമുയർത്തി. ഡിവൈഎഫ്ഐ പൊതിച്ചോറുകൾ ശേഖരിക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട സാധാരണക്കാരുടെ വീടുകളിൽ നിന്നാണ്.

അതുകൊണ്ട് തന്നെ ഡിവൈഎഫ്ഐക്ക് പൊതിച്ചോർ കൊടുത്താൽ അത് അർഹതപ്പെട്ട പാവപ്പെട്ട രോഗികളുടെ കൈകളിൽ തന്നെ വിവേചനമില്ലാതെ എത്തുമെന്ന് ജനങ്ങൾക്ക് പൂർണ്ണമായ ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: VK Sanoj: DYFI Will Continue Food Distribution, Muraleedharan Politicised Issue

#DYFI #VK Sanoj #K Muraleedharan #Hospital Food #Kerala Politics #Kannur

Next TV

Related Stories
'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

Jul 19, 2026 11:00 PM

'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

ലയണൽ മെസിയുടെ പേരിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട്. പെരിങ്ങര സ്വദേശി രമേഷ് ഉത്രം നക്ഷത്രത്തിൽ നടത്തിയ വഴിപാട്...

Read More >>
മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

Jul 19, 2026 10:54 PM

മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

തിരുവനന്തപുരം സൗത്ത് തുമ്പയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി...

Read More >>
വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

Jul 19, 2026 10:42 PM

വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

വർക്കല ശ്രീനിവാസപുരത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വാടകവീട് കുത്തിതുറന്നു. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. വീടിനുള്ളിൽ മുളകുപൊടി വിതറിയ...

Read More >>
കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ അറസ്റ്റിൽ

Jul 19, 2026 10:25 PM

കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ അറസ്റ്റിൽ

കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും സമാന കേസിൽ അറസ്റ്റിൽ. രാമന്തളി സ്വദേശിയും നാടകനടനുമായ ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂർ പോലീസ്...

Read More >>
'അന്നം കൊടുക്കാത്തവന് അന്നം മുടക്കാന്‍ അവകാശവുമില്ല, അല്ലെങ്കിലും വിശപ്പിന് എന്ത് രാഷ്ട്രീയം'; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം

Jul 19, 2026 10:13 PM

'അന്നം കൊടുക്കാത്തവന് അന്നം മുടക്കാന്‍ അവകാശവുമില്ല, അല്ലെങ്കിലും വിശപ്പിന് എന്ത് രാഷ്ട്രീയം'; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം

പൊതിച്ചോർ വിതരണം നിരോധിച്ചതിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിശപ്പിന് രാഷ്ട്രീയമില്ലെന്ന്...

Read More >>
ദൈവമേ ... എന്തൊക്കെ ഓഫറാ....!  ഫുട്‌ബോള്‍ ലോകകപ്പിൽ സ്‌പെയിന്‍ വിജയിച്ചാല്‍ നാട്ടുകാർക്ക് ഫ്രീ ആയി മന്തി; വൈറല്‍ പ്രഖ്യാപനവുമായി വയനാട്ടിലെ വ്യാപാരി

Jul 19, 2026 10:02 PM

ദൈവമേ ... എന്തൊക്കെ ഓഫറാ....! ഫുട്‌ബോള്‍ ലോകകപ്പിൽ സ്‌പെയിന്‍ വിജയിച്ചാല്‍ നാട്ടുകാർക്ക് ഫ്രീ ആയി മന്തി; വൈറല്‍ പ്രഖ്യാപനവുമായി വയനാട്ടിലെ വ്യാപാരി

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ ആവേശം. സ്പെയിൻ ജയിച്ചാൽ അമ്പലവയലിലെ മുഴുവൻ നാട്ടുകാർക്കും മന്തി വിരുന്നൊരുക്കുമെന്ന് വ്യാപാരി ഷജീറിന്റെ പ്രഖ്യാപനം...

Read More >>
Top Stories

News Roundup

GCC News