എന്തിനാണ് ഈ ശത്രുത? പൊതിച്ചോറ് വിതരണത്തിൽ മന്ത്രി ഈഗോ മാറ്റിവെക്കണം, എല്ലാവരെയും ചേർത്തുപിടിക്കണമെന്ന് പി.എ മുഹമ്മദ് റിയാസ്

എന്തിനാണ് ഈ ശത്രുത? പൊതിച്ചോറ് വിതരണത്തിൽ മന്ത്രി ഈഗോ മാറ്റിവെക്കണം, എല്ലാവരെയും ചേർത്തുപിടിക്കണമെന്ന് പി.എ മുഹമ്മദ് റിയാസ്
2026-07-19T11:30:00 | By Susmitha Surendran
#Pothichor #K Muraleedharan #PA Mohammed Riyas #DYFI #Kerala Politics #Hospital Food

കോഴിക്കോട്: (https://truevisionnews.com/) ആശുപത്രികളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ.

പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് പറഞ്ഞു മുഹമ്മദ് റിയാസ് . ഇത്തരം കാരുണ്യപ്രവർത്തനങ്ങളിൽ വൈരാഗ്യബുദ്ധിയോടെയുള്ള സമീപനം ഒഴിവാക്കി എല്ലാവരെയും ചേർത്തുപിടിക്കാൻ മന്ത്രി തയ്യാറാകണം.

നിലവിൽ എല്ലാവിധ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സന്നദ്ധ സംഘടനകൾ പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. ഇതിനെ എന്തിനാണ് ഇത്രയധികം ശത്രുതയോടെ കാണുന്നതെന്ന് ചോദിച്ച റിയാസ്, ഇത്തരം ജനകീയ വിഷയങ്ങളിൽ പിടിവാശി കാണിക്കാതെ ചർച്ചകൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്നും വ്യക്തമാക്കി.

ഡിവൈഎഫ്ഐ അടക്കമുള്ള സന്നദ്ധ സംഘടനകളുമായി ചർച്ച നടത്തി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സർക്കാർ ആശുപത്രി പരിസരങ്ങളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ നിലപാട് കൂടുതൽ കർശനമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ.

ആശുപത്രികൾക്കകത്ത് യാതൊരു കാരണവശാലും രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും അത് എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി മാത്രമേ ഭക്ഷണം വിതരണം ചെയ്യാൻ പാടുള്ളൂവെന്നും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുമായി സർക്കാർ ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിവൈഎഫ്ഐ എന്ന സംഘടനയെ മാത്രമല്ല, യൂത്ത് കോൺഗ്രസിന്റെയോ ആർഎസ്എസ് അനുകൂല സംഘടനയായ സേവാഭാരതിയുടെയോ ആയാലും രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രവർത്തനങ്ങൾ ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ അസന്നിഗ്ധമായി വ്യക്തമാക്കി.

മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ടെന്നീസ് ക്ലബ് അംഗത്വ വിവാദത്തോടും മന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ആരോഗ്യവകുപ്പിന് അത്തരം ഒരു ക്ലബ് അംഗത്വത്തിന്റെ യാതൊരുവിധ ആവശ്യവുമില്ലെന്ന് മന്ത്രി പറഞ്ഞു.

Content Highlight: Pothichor Row: PA Mohammed Riyas vs K Muraleedharan Over Hospital Food Distribution

#Pothichor #K Muraleedharan #PA Mohammed Riyas #DYFI #Kerala Politics #Hospital Food

Next TV

Related Stories
'പണം തന്നില്ലെങ്കിൽ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോകും'; ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്

Jul 19, 2026 07:06 PM

'പണം തന്നില്ലെങ്കിൽ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോകും'; ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി രൂപ തട്ടിയെടുത്തു. നെയ്യാറ്റിൻകര സ്വദേശിനി ഉൾപ്പെടെ 4 പേർക്കെതിരെ വഞ്ചിയൂർ പോലീസ്...

Read More >>
ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു

Jul 19, 2026 05:57 PM

ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു

മലപ്പുറം കുറ്റിക്കാട്ടൂരിൽ വാട്സ്ആപ്പ് തർക്കത്തെ തുടർന്ന് അർജന്റീന-ബ്രസീൽ ഫാൻസുകൾ തമ്മിൽ ഏറ്റുമുട്ടി. ബ്രസീൽ ആരാധകന് മർദനം. രണ്ടുപേർക്കെതിരെ...

Read More >>
'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jul 19, 2026 05:44 PM

'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ 12.30ന്. വിദ്യാർത്ഥികൾക്ക് ആവേശം ആസ്വദിക്കാൻ നാളെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി. പരീക്ഷകൾക്ക്...

Read More >>
 ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം

Jul 19, 2026 05:19 PM

ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം

ഫിഫ ഫുട്ബോൾ ഫൈനൽ തിരുവനന്തപുരത്തും കോഴിക്കോടും കൈരളി തീയറ്ററുകളിൽ പ്രദർശിപ്പിക്കും. മത്സരം പുലർച്ചെയായതിനാൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
ഗുണ്ടാ വിളയാട്ടം ; കോഴിക്കോട് വടകരയിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

Jul 19, 2026 04:50 PM

ഗുണ്ടാ വിളയാട്ടം ; കോഴിക്കോട് വടകരയിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

കോഴിക്കോട് ചെമ്മരത്തൂരിൽ ബൈക്ക് യാത്രക്കാരനെ മാരകായുധങ്ങളുമായി സംഘം ആക്രമിച്ചു. കൊലപാതക ശ്രമത്തിന് 6 പേർക്കെതിരെ പോലീസ് കേസെടുത്തു. അക്രമം തടയാൻ...

Read More >>
'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി

Jul 19, 2026 04:44 PM

'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി

ലോകകപ്പ് ഫൈനലിന് അവധി നൽകിയ സർക്കാർ തീരുമാനത്തിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി എം എം മണി. കെഎസ്ഇബി നിയന്ത്രണം ഉണ്ടാകില്ലെന്ന്...

Read More >>
Top Stories

News Roundup

GCC News