'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
2026-07-19T17:44:00 | By Susmitha Surendran
#FIFA World Cup #Kerala Holiday #Roji M John #VD Satheesan #Professional Colleges #Higher Education

കോഴിക്കോട്: (https://truevisionnews.com/)  ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണാണ് അവധി പ്രഖ്യാപിച്ച കാര്യം അറിയിച്ചത്.

ഇന്ത്യൻ സമയം അർധരാത്രി 12.30-ന് ആരംഭിക്കുന്ന ഫൈനൽ മത്സരം വിദ്യാർത്ഥികൾക്ക് പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകാനിടയുള്ള യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വേണ്ടിയാണ് പ്രത്യേക അവധി അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകിയതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കുട്ടികൾ അവധി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 

നാല് ദിവസമായി നിരവധി കോളുകളാണ് വന്നത്. കുട്ടികളുടെ ആവശ്യപ്രാരമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. മറ്റൊരു ദിവസം പ്രവൃത്തി ദിവസമാക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തിരുന്നു.

കുട്ടികള്‍ അവധി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കുട്ടികളില്‍ കായിക താത്പര്യം പരിഗണിച്ചാണ് അവധി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. കളി കാണാനുള്ള താത്പര്യം ഭാവിയില്‍ കളിക്കാരാകാനുള്ള താത്പര്യത്തിലേക്ക് മാറണമെന്ന് മന്ത്രി പ്രതികരിച്ചു

Content Highlight: Kerala Declares Holiday For Colleges On FIFA World Cup Final Day

#FIFA World Cup #Kerala Holiday #Roji M John #VD Satheesan #Professional Colleges #Higher Education

Next TV

Related Stories
വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആറ് പേർക്ക് പൊള്ളലേറ്റു, മൂന്നുപേരുടെ പേരുടെ നില ഗുരുതരം

Jul 20, 2026 06:41 AM

വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആറ് പേർക്ക് പൊള്ളലേറ്റു, മൂന്നുപേരുടെ പേരുടെ നില ഗുരുതരം

തിരുവനന്തപുരം വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിലെ ബാറിൽ സംഘർഷം. പെട്രോൾ ഒഴിച്ച് കത്തിച്ചതിൽ 6 പേർക്ക് പൊള്ളലേറ്റു. 3 പേരുടെ നില...

Read More >>
കളിക്കണ്ട ക്ഷീണത്തിലല്ലേ...? എഴുനേൽക്കേണ്ട ഉറങ്ങിക്കോ; സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി

Jul 20, 2026 06:30 AM

കളിക്കണ്ട ക്ഷീണത്തിലല്ലേ...? എഴുനേൽക്കേണ്ട ഉറങ്ങിക്കോ; സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി

ലോകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി. കേരള, കാലിക്കറ്റ് സർവകലാശാല പരീക്ഷകളും...

Read More >>
മഞ്ഞ് ഉരുകുന്നു....! ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി

Jul 20, 2026 05:57 AM

മഞ്ഞ് ഉരുകുന്നു....! ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി

ഗവ. പ്ലീഡർ വിവാദം: അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച...

Read More >>
'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

Jul 19, 2026 11:00 PM

'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

ലയണൽ മെസിയുടെ പേരിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട്. പെരിങ്ങര സ്വദേശി രമേഷ് ഉത്രം നക്ഷത്രത്തിൽ നടത്തിയ വഴിപാട്...

Read More >>
മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

Jul 19, 2026 10:54 PM

മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

തിരുവനന്തപുരം സൗത്ത് തുമ്പയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി...

Read More >>
വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

Jul 19, 2026 10:42 PM

വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

വർക്കല ശ്രീനിവാസപുരത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വാടകവീട് കുത്തിതുറന്നു. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. വീടിനുള്ളിൽ മുളകുപൊടി വിതറിയ...

Read More >>
Top Stories

GCC News