ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു

ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു
2026-07-19T17:57:00 | By Susmitha Surendran
#Malappuram #World Cup #Argentina Fans #Brazil Fans #Football Violence

മലപ്പുറം: (https://truevisionnews.com/) ലോകകപ്പ് ഫൈനൽ ആവേശം അതിരുവിട്ടതിനെത്തുടർന്ന് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സോഷ്യൽ മീഡിയയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ കടുത്ത തർക്കമാണ് ഒടുവിൽ നേരിട്ടുള്ള വലിയ സംഘർഷത്തിൽ കലാശിച്ചത്.

ഏറ്റുമുട്ടലിൽ കുറ്റിക്കാട്ടൂർ സ്വദേശിയായ ബ്രസീൽ ആരാധകൻ മുഹമ്മദ് ഷാനിസിന് ക്രൂരമായി മർദ്ദനമേറ്റു. മർദ്ദനത്തിന് പിന്നാലെ അക്രമികൾ ഷാനിസിന്റെ വീടിന് നേരെയും അക്രമം അഴിച്ചുവിട്ടു. വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ അക്രമികൾ അടിച്ചുതകർത്തതായാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ലോകകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ, ഫാൻസുകാർ തമ്മിൽ കൂടുതൽ സംഘർഷമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കി. ഫുട്‌ബോൾ ആവേശം അതിക്രമങ്ങളിലേക്ക് കടന്നാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Content Highlight: Clash Between Argentina And Brazil Fans In Malappuram Over World Cup Final

#Malappuram #World Cup #Argentina Fans #Brazil Fans #Football Violence

Next TV

Related Stories
വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആറ് പേർക്ക് പൊള്ളലേറ്റു, മൂന്നുപേരുടെ പേരുടെ നില ഗുരുതരം

Jul 20, 2026 06:41 AM

വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആറ് പേർക്ക് പൊള്ളലേറ്റു, മൂന്നുപേരുടെ പേരുടെ നില ഗുരുതരം

തിരുവനന്തപുരം വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിലെ ബാറിൽ സംഘർഷം. പെട്രോൾ ഒഴിച്ച് കത്തിച്ചതിൽ 6 പേർക്ക് പൊള്ളലേറ്റു. 3 പേരുടെ നില...

Read More >>
കളിക്കണ്ട ക്ഷീണത്തിലല്ലേ...? എഴുനേൽക്കേണ്ട ഉറങ്ങിക്കോ; സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി

Jul 20, 2026 06:30 AM

കളിക്കണ്ട ക്ഷീണത്തിലല്ലേ...? എഴുനേൽക്കേണ്ട ഉറങ്ങിക്കോ; സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി

ലോകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി. കേരള, കാലിക്കറ്റ് സർവകലാശാല പരീക്ഷകളും...

Read More >>
മഞ്ഞ് ഉരുകുന്നു....! ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി

Jul 20, 2026 05:57 AM

മഞ്ഞ് ഉരുകുന്നു....! ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി

ഗവ. പ്ലീഡർ വിവാദം: അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച...

Read More >>
'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

Jul 19, 2026 11:00 PM

'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

ലയണൽ മെസിയുടെ പേരിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട്. പെരിങ്ങര സ്വദേശി രമേഷ് ഉത്രം നക്ഷത്രത്തിൽ നടത്തിയ വഴിപാട്...

Read More >>
മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

Jul 19, 2026 10:54 PM

മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

തിരുവനന്തപുരം സൗത്ത് തുമ്പയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി...

Read More >>
വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

Jul 19, 2026 10:42 PM

വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

വർക്കല ശ്രീനിവാസപുരത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വാടകവീട് കുത്തിതുറന്നു. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. വീടിനുള്ളിൽ മുളകുപൊടി വിതറിയ...

Read More >>
Top Stories

GCC News