ആ കത്തിൽ എല്ലാമുണ്ട്...! അസുഖം വന്നിട്ടും ലീവില്ല, മാനേജർ പരസ്യമായി അപമാനിച്ചു, മിഥുന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ആ കത്തിൽ എല്ലാമുണ്ട്...! അസുഖം വന്നിട്ടും ലീവില്ല, മാനേജർ പരസ്യമായി അപമാനിച്ചു, മിഥുന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്
2026-07-19T11:25:00 | By Susmitha Surendran
#Thiruvananthapuram News #Medical Representative Suicide #Work Pressure #Job Stress Kerala

തിരുവനന്തപുരം: ( https://truevisionnews.com/)  തിരുവനന്തപുരത്ത് മെഡിക്കൽ റെപ്രസെന്ററ്റീവായ മിഥുൻ ജീവനൊടുക്കിയ സംഭവത്തിൽ, ജോലിയിൽ പ്രവേശിച്ച അന്നുമുതൽ താൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്.

കടുത്ത ജോലി സമ്മർദ്ദം തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും കമ്പനിയിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ലെന്നും കത്തിൽ പരാമർശമുണ്ട്. ഇതോടെ മിഥുൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.

അസുഖം ബാധിച്ചാൽ പോലും മിഥുന് അവധി നൽകാൻ കമ്പനി തയ്യാറായിരുന്നില്ലെന്നും മരണം സംഭവിച്ചതിന് ശേഷം കമ്പനി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. ടാർജറ്റ്, സെയിൽസ്, കൺവേർഷൻ എന്നിവയിലെല്ലാം കടുത്ത സമ്മർദ്ദമാണ് മിഥുൻ അനുഭവിച്ചിരുന്നത്.

പിന്തുണ ലഭിക്കാത്തതിനാൽ രാജി വെയ്ക്കാൻ മിഥുൻ ആലോചിച്ചിരുന്നതായും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം കമ്പനിയിൽ രാജിക്കാര്യം അറിയിച്ചിരുന്നതാണെന്നും രാവിലെ മുതൽ രാത്രി ഒരു മണി വരെ നീളുന്ന കടുത്ത ജോലിഭാരമുണ്ടായിരുന്നതായും കുടുംബം വെളിപ്പെടുത്തി.

കമ്പനി മാനേജർ പരസ്യമായി മിഥുനെ അപമാനിക്കാറുണ്ടായിരുന്നു. രാജി വെക്കുമെന്ന് പറഞ്ഞിട്ടും ജോലിയിൽ തുടരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു. മിഥുന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഈ സമ്മർദ്ദം. മരണം നടന്ന ശേഷവും ഫോണിലേക്ക് മാനേജറുടെ കോൾ വന്നിരുന്നുവെന്നും, എവിടെ നിൽക്കുന്നു എന്ന് മാത്രം ചോദിച്ച മാനേജറോട് ആള് മരിച്ചുപോയി എന്ന് മറുപടി പറഞ്ഞതിനു ശേഷം പിന്നീട് വിളിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മിഥുൻ ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്നാണ് ഈ മാസം 15-ന് മിഥുനെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

Content Highlight: Thiruvananthapuram: Medical Rep Dies By Suicide, Cites Work Pressure in Note

#Thiruvananthapuram News #Medical Representative Suicide #Work Pressure #Job Stress Kerala

Next TV

Related Stories
ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു

Jul 19, 2026 05:57 PM

ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു

മലപ്പുറം കുറ്റിക്കാട്ടൂരിൽ വാട്സ്ആപ്പ് തർക്കത്തെ തുടർന്ന് അർജന്റീന-ബ്രസീൽ ഫാൻസുകൾ തമ്മിൽ ഏറ്റുമുട്ടി. ബ്രസീൽ ആരാധകന് മർദനം. രണ്ടുപേർക്കെതിരെ...

Read More >>
'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jul 19, 2026 05:44 PM

'ഫൈനൽ കണ്ട് അടിച്ച് പൊളിച്ചോ!'; കട്ട സപ്പോർട്ടുമായി മന്ത്രി റോജി.എം.ജോണ്‍; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ 12.30ന്. വിദ്യാർത്ഥികൾക്ക് ആവേശം ആസ്വദിക്കാൻ നാളെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി. പരീക്ഷകൾക്ക്...

Read More >>
 ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം

Jul 19, 2026 05:19 PM

ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം

ഫിഫ ഫുട്ബോൾ ഫൈനൽ തിരുവനന്തപുരത്തും കോഴിക്കോടും കൈരളി തീയറ്ററുകളിൽ പ്രദർശിപ്പിക്കും. മത്സരം പുലർച്ചെയായതിനാൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
ഗുണ്ടാ വിളയാട്ടം ; കോഴിക്കോട് വടകരയിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

Jul 19, 2026 04:50 PM

ഗുണ്ടാ വിളയാട്ടം ; കോഴിക്കോട് വടകരയിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

കോഴിക്കോട് ചെമ്മരത്തൂരിൽ ബൈക്ക് യാത്രക്കാരനെ മാരകായുധങ്ങളുമായി സംഘം ആക്രമിച്ചു. കൊലപാതക ശ്രമത്തിന് 6 പേർക്കെതിരെ പോലീസ് കേസെടുത്തു. അക്രമം തടയാൻ...

Read More >>
'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി

Jul 19, 2026 04:44 PM

'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി

ലോകകപ്പ് ഫൈനലിന് അവധി നൽകിയ സർക്കാർ തീരുമാനത്തിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി എം എം മണി. കെഎസ്ഇബി നിയന്ത്രണം ഉണ്ടാകില്ലെന്ന്...

Read More >>
ഗുണ്ടാ വിളയാട്ടം ; ചെമ്മരത്തൂരിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

Jul 19, 2026 04:32 PM

ഗുണ്ടാ വിളയാട്ടം ; ചെമ്മരത്തൂരിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

വടകര ചെമ്മരത്തൂരിൽ ബൈക്ക് യാത്രക്കാരനെ മാരകായുധങ്ങളുമായി സംഘം ആക്രമിച്ചു. കൊലപാതക ശ്രമത്തിന് 6 പേർക്കെതിരെ പോലീസ് കേസെടുത്തു. തടയാൻ ശ്രമിച്ച...

Read More >>
Top Stories

News Roundup

GCC News